ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം, ഐഎസ്‌എൽ ക്ലബ്ബുകളായ ഒഡീഷ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ബ്രസീലിയൻ സെന്റർ ബാക്ക് ജെഴ്സൺ ഗുയിമാറീസ് ജൂനിയറിനെ (ജെഴ്സൺ എന്നറിയപ്പെടുന്ന) ടീമിലെത്തിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം നിലവിൽ ഒരു ഫ്രീ ഏജന്റാണ്.
റൈറ്റ് ബാക്കായും ഡിഫെൻസിവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പ്രതിരോധക്കാരന് സാധ്യമാവുന്ന ഒരു ഓഫർ നൽകാൻ രണ്ടു ടീമുകളും മുന്നിട്ടിറങ്ങിയിരിക്കുന്നു. വളരെ പരിചയ സമ്പത്തുള്ള ഇദ്ദേഹം വർഷങ്ങൾ കൊണ്ട് നിരവധി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ടീമായ ബോട്ടാഫോഗോയിൽ നിന്ന് കരിയർ ആരംഭിച്ച അദ്ദേഹം പിഎസ്‌വി യൂത്ത് ക്ലബിനും വേണ്ടി കളിച്ചിട്ടുണ്ട്. തുടർന്ന് ലാലിഗ ഭീമന്മാരായ അറ്റ്ലെറ്റിക്കോ മാഡ്രിഡ് അദ്ദേഹത്തെ വാങ്ങിച്ചു.
അതിനുശേഷം, കഴിഞ്ഞ 9 വർഷത്തിനിടെ നിരവധി യൂറോപ്യൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2015-18 കാലയളവിൽ പോളിഷ് ക്ലബായ ലെച്ചിയ ഗ്ഡാൻസ്കിനൊപ്പം അദ്ദേഹത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു.
2016-17 സീസണിൽ കൊറിയൻ ക്ലബ് ഗാംഗ്‌വോൺ എഫ്‌സിക്കായി അദ്ദേഹം ഏഷ്യയിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രസീലിയൻ മൂന്നാം ഡിവിഷൻ ക്ലബായ സാവോ ബെന്റോയ്ക്ക് വേണ്ടി കളിച്ച അദ്ദേഹം 11 മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം തുടക്കം മുതൽ അദ്ദേഹം ഒരു ക്ലബ്ബിലും കളിച്ചിട്ടില്ല.
കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധത്തിൽ വളരെ മോശമായിരുന്നു, നിരവധി ഗോളുകൾ വഴങ്ങി. നല്ല നിലവാരമുള്ള കളിക്കാരെ കൊണ്ടുവന്നു അവരുടെ പ്രതിരോധം ശക്തിപ്പെടുത്താൻ അവർ നോക്കും. അതേസമയം, ഒഡീഷ എഫ്‌സി വിപണിയിലെ തിരക്കേറിയ ക്ലബ്ബുകളിൽ ഒന്നാണ്, നിരവധി സൈനിംഗുകൾ പ്രഖ്യാപിച്ചു. യുവ കളിക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവർ ഇതിനകം ഗോൾകീപ്പർമാരായ കമൽജിത് സിംഗ്, പവൻ കുമാർ എന്നിവരെ ടീമിൽ എത്തിച്ചിട്ടുണ്ട്.