മതേയ്‌ പോപ്ലാറ്റിനിക് ഇനി സ്കോട്ടിഷ് ക്ലബ് ലിവിങ്‌സ്റ്റണിൽ പന്ത് തട്ടും

JVS
0 0
Read time:3 Minutes

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ട് സീസൺ (ഒരു വർഷം വായ്പ അടിസ്ഥാനത്തിൽ പുറത്തു പോയി) ചെലവഴിച്ച ശേഷം, സ്ലൊവേനിയൻ സ്‌ട്രൈക്കർ ക്ലബ് വിട്ട് സ്കോട്ടിഷ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ലിവിംഗ്സ്റ്റൺ എഫ്‌സിയിൽ ചേർന്നു.



2018 ൽ കോച്ച് ഡേവിഡ് ജയിംസിന്റെ കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് 3 വർഷത്തെ കരാറിൽ പോപ്ലാറ്റിനിക്കിനെ ടീമിലെത്തിച്ചു. ആ സീസണിൽ 16 മത്സരങ്ങൾ കളിച്ച അദ്ദേഹം 4 ഗോളുകൾ നേടി. എന്നാൽ താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല.

ഹംഗേറിയൻ ക്ലബ്ബായ കപ്പോസ്വരി റാക്കോസിയിലേക്ക് (Kaposvari Rakoczi) വായ്പ അടിസ്ഥാനത്തിൽ വിട്ടു. അവിടെ അദ്ദേഹം 6 ഗെയിമുകൾ കളിച്ചു, അതിൽ 5 തവണ പകരക്കാരനായിരുന്നു. കരാറിൽ അദ്ദേഹത്തിന് ഒരു വർഷം ബാക്കിയുണ്ട്, പക്ഷേ അദ്ദേഹത്തിനെ നിലനിർത്തേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു.

കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് പ്രീമിയർഷിപ്പിൽ ലിവിംഗ്സ്റ്റൺ എഫ്.സി അഞ്ചാം സ്ഥാനത്തെത്തി, കെൽറ്റിക് ആയിരുന്നു ലീഗ് ചാമ്പ്യന്മാർ. മോശം 2 സീസണുകൾക്ക് ശേഷം തന്റെ കരിയറിന് ഒരു ഉണർവ് ലഭിക്കാൻ അദ്ദേഹം ശ്രമിക്കും എന്ന് വിചാരിക്കാം.


എനിക്ക് ശരിക്കും സന്തോഷമുണ്ട്, കാരണം ഇത് എനിക്ക് ഒരു വലിയ അവസരമാണ്. സ്കോട്ട്ലൻഡിലെ ഫുട്ബോൾ ഉയർന്ന തലത്തിലാണ് കളിക്കുന്നതെന്ന് എനിക്കറിയാം, എനിക്ക് ഇവിടെ വരാനുള്ള അവസരം ലഭിച്ചതിനാൽ ഞാൻ കടപ്പെട്ടിരിക്കുന്നു.

തന്റെ പുതിയ ക്ലബിൽ ചേർന്നതിനുശേഷം മാതേജിന്റെ വാക്കുകൾ

ഐ‌എസ്‌എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിയമിതനായ കോച്ച് കിബു വികുനയും സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കൈങ്കിസും വന്നതിനുശേഷം യുവ പ്രതിഭകളെ ടീമിലെത്തിക്കാനും, ക്ലബ്ബിന്റെ സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കി നിലവിലുള്ള കളിക്കാരെ നിലനിർത്താനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.


Read this news in English

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊളംബിയൻ സെന്റർ ബാക്കിനെ ടീമിലെത്തിക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് കൊളംബിയൻ സെന്റർ ബാക്ക് താരം ആയ ഒസ്വാൾഡോ ഹെൻറിക്‌സ്‌നെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നു. ഇതിനു മുൻപ് അവർ 2 ലാറ്റിൻ അമേരിക്കൻ കളിക്കാരുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും, ഒസ്വാൾഡോയുമായുള്ള അവസാന ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. 31 കാരനായ സെന്റർ ബാക്ക് കൊളംബിയയിൽ മില്ലോനാരിയോസിനൊപ്പം (Millonarios) തന്റെ കരിയർ ആരംഭിച്ചു, അവിടെ ആറ് വർഷത്തോളം അവരുടെ സീനിയർ ടീമിനായി കളിച്ചു. മെക്സിക്കോയിൽ ഒരു വർഷത്തെ വായ്പയൊഴികെ കൊളംബിയയിലും ബ്രസീലിലുമാണ് അദ്ദേഹം തന്റെ […]