മണിപ്പൂരി സെന്റർ ബാക്ക് സലാം രഞ്ജൻ സിംഗ് രണ്ടുതവണ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്ന് സൂചന. ATK സെന്റർ ബാക്കിന്റെ കരാർ ഈ വർഷം അവസാനിക്കും.
പൂനെ എഫ്‌സിയിലാണ് സലാം സിംഗ് തന്റെ കരിയർ ആരംഭിച്ചത്. ഐ-ലീഗിൽ ബെംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ഐഎസ്‌എല്ലിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും കഴിഞ്ഞ വർഷം എടികെയ്ക്കും വേണ്ടി ഫീച്ചർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 4 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 11 തവണ ഇന്ത്യൻ ദേശീയ ടീം ജേഴ്സിയും അദ്ദേഹം അണിഞ്ഞു.
Click to see Latest Transfer Rumours
6 വർഷത്തിന് ശേഷം ക്ലബ് വിട്ട സന്ദേഷ് ജിംഗന് പകരക്കാരനെ കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു. നിലവിൽ ടീമിൽ സെന്റർ ബാക്കായി അബ്ദുൽ ഹക്കുവും TRAU FCയിൽ നിന്ന് എത്തിച്ച സന്ദീപ് സിങ്ങും ഉണ്ട്. കൂടാതെ, റിസർവ് ടീമിൽ നിന്നുള്ള ചില കളിക്കാർക്ക് സീനിയർ ടീമിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കും.
പേര് : സലാം രഞ്ജൻ സിംഗ്
വയസ്സ് : 24
പൊസിഷൻ : സെന്റർ ബാക്ക്
മാർക്കറ്റ് വാല്യൂ : 62.5 ലക്ഷം
സലാം രഞ്ജൻ സിങ്ങിന് എടികെയിൽ വേണ്ട ഗെയിം സമയം ലഭിക്കുന്നില്ല. കളിക്കാനുള്ള സമയം ലഭിക്കുന്ന ഒരു ക്ലബിൽ സൈൻ ചെയ്ത് തന്റെ കരിയറിനെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം നോക്കും. കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ മേടിക്കുമോ ഇല്ലയോ എന്ന് നോക്കിക്കാണണം.