ധീരജ് സിംഗിനെ ടീമിലെത്തിക്കാൻ ജംഷഡ്‌പൂർ, പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല

JVS
0 0
Read time:2 Minutes

മണിപ്പൂരിൽ നിന്നുള്ള ഗോൾകീപ്പർ ധീരജ് സിംഗിനെ ടീമിലെത്തിക്കാൻ ജംഷഡ്‌പൂർ എഫ്‌സി പരിശ്രമിക്കുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷയോടെയാണ് ധീരജ് എടികെയിൽ എത്തിയതെങ്കിലും കോച്ച് ഹബാസ് അരിന്ദത്തെയാണ് ആദ്യ ഗോൾകീപ്പറായി തെരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ ഐ‌എസ്‌എല്ലിൽ ഒരു മത്സരം മാത്രമാണ് ധീരജ് സിംഗ് കളിച്ചത്, 2 ഗോളുകൾ വഴങ്ങുകയും ചെയ്തു.

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം 2018ൽ ഇന്ത്യൻ ആരോസിൽ നിന്ന് ധീരജ് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നു. 2018-19 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങൾ കളിച്ച അദ്ദേഹം വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ പ്രകടനം എ‌ടി‌കെയെ ആകർഷിക്കുകയും 5 വർഷത്തെ കരാറിൽ അദ്ദേഹത്തെ ടീമിലെത്തിക്കുകയും ചെയ്തു.




പക്ഷേ, കാര്യങ്ങൾ അത്ര സുഖകരമായില്ല. ധീരജ് മുഴുവൻ സമയവും ബെഞ്ചിലായിരുന്നു. എ‌ടി‌കെയിൽ‌ അർഹിക്കുന്നത്ര അവസരങ്ങൾ‌ അദ്ദേഹത്തിന് നൽകിയില്ല. എടികെ മോഹൻ ബഗാനുമായി അദ്ദേഹത്തിന് 4 വർഷത്തെ കരാർ ബാക്കിയുണ്ട്, ജം‌ഷെദ്‌പൂരിന് ‌അദ്ദേഹത്തെ ടീമിലെത്തിക്കണം എങ്കിൽ അവർ‌ ഗണ്യമായ തുക ട്രാൻസ്ഫർ‌ ഫീയായി നൽകണം.

ധീരജ് സിംഗ് തീർച്ചയായും ATKMB വിടാൻ ആഗ്രഹിക്കുന്നു, ജംഷദ്‌പൂരും അദ്ദേഹത്തോട് താൽപ്പര്യമുണ്ട്. പക്ഷേ, വലിയ ഒരു ട്രാൻസ്ഫർ തുക മുടക്കുകയോ, ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കുകയോ വേണം. ഇവ രണ്ടും ഈ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ആണ്. സുബ്രത പാൽ ഹൈദരാബാദ് എഫ്‌സിയിലേക്ക് പൗഅതിനാൽ ജംഷദ്‌പൂർ എഫ്‌സി ഗോൾകീപ്പറെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

മറുവശത്ത്, ATKMB ദെബ്ജിത് മജുംദറിനെ റിലീസ് ചെയ്യുകയുണ്ടായി, അവർക്ക് ഇപ്പോൾ രണ്ട് ഗോൾകീപ്പർമാരേയുള്ളു. അതിനാൽ, ധീരജിനെ വിൽക്കാൻ അവർ ഒരുങ്ങുകയില്ല. കാത്തിരുന്നു കാണാം എന്ത് സംഭവിക്കും എന്ന്.


Click to read this in English

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഈസ്റ്റ് ബംഗാളിന് തിരിച്ചടി, അടുത്ത സീസൺ ഐഎസ്എല്ലിൽ 10 ടീമുകൾ മാത്രം

ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകരായ എഫ്എസ്ഡിഎൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ, വരാനിരിക്കുന്ന സീസണിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതികളൊന്നുമില്ലെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടോപ്പ് ഡിവിഷൻ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രവേശിക്കുന്നതിന് തങ്ങളാലാവുന്നതെല്ലാം ചെയ്തുകൊണ്ട് ഇരിക്കുന്ന ഈസ്റ്റ് ബംഗാളിന് ഈ വാർത്ത വലിയ തിരിച്ചടിയാണ്. തങ്ങളുടെ മുൻ നിക്ഷേപകരായ ക്വെസ് കോർപ്പറേഷനുമായി അടുത്തിടെ വേർപിരിഞ്ഞ ശേഷം ഈസ്റ്റ്ബംഗാൾ ഐ‌എസ്‌എല്ലിലേക്ക് പ്രവേശിക്കാൻ പുതിയ സ്പോൺസർമാരെ തേടുന്നതിനിടയിൽ ആണ് ഈ വിവരം പുറത്തു […]