എടികെ മോഹൻ ബഗാൻ തങ്ങളുടെ യുവതാരം ബോറിസ് സിംഗ് തങ്‌ജാമിനെ (Boris Singh Thangjam) വിൽക്കാൻ ശ്രമിക്കുകയാണ്. കേരളം ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ബോറിസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ ഒരുങ്ങുകയാണ്.
ട്രാൻസ്ഫർ ഫീസ് നൽകി ബോറിസിനെ ടീമിലെത്തിക്കാൻ ബെംഗളൂരു എഫ്‌സിയുമായി ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ബിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന ശമ്പളം വളരെ കുറവായി കണക്കാക്കപ്പെടുന്നതിനാൽ കളിക്കാരൻ മറ്റ് ക്ലബ്ബുകൾ നോക്കുവാൻ നിർബന്ധിതനായി.
മുഹമ്മദ് റാകിപ്പിന്റെ ക്ലബ് വിട്ടതോടെ ഒരു പക്ക റൈറ്റ് ബാക്ക് കളിക്കാരനില്ലാതെ ഇല്ലാതെ ഇരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്, അതുകൊണ്ട് അവർ ബോറിസിനെ ടീമിലെത്തിക്കാൻ താല്പര്യം ഉണ്ടെന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞത്. ജെസ്സൽ, നിഷു, ലാൽറുവത്താര എന്നിവർ ഇതിനകം തന്നെ ഫുൾ ബാക്കുകളായി അവർക്കുണ്ട്, പക്ഷേ അടുത്ത സീസണിൽ ഒരു ബാക്കപ്പ് ഓപ്ഷനായി അവർ ബോറിസിനെ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
ധീരജ് സിംഗിനെ ടീമിലെത്തിക്കാൻ ജംഷഡ്‌പൂർ, പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല
ഇന്ത്യൻ U17 ലോകകപ്പ് താരം ഇന്ത്യൻ ആരോസിൽ നിന്ന് 2018 ൽ ATK- യിൽ ചേർന്നു, എന്നാൽ ലോൺ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആരോസിലേക്ക് തിരിച്ചുപോയി. പ്രബീർ ദാസ്, പ്രീതം കോട്ടാൽ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ അദ്ദേഹം ഒരിക്കൽ പോലും ഐഎസ്എല്ലിൽ എടികെക്ക് വേണ്ടി ബൂട്ടണിയാണ് സാധിച്ചില്ല.
ബോറിസ് സിങിന് ATK മോഹൻ ബഗാനുമായി കരാർ ഉള്ളതിനാൽ, 30 ലക്ഷം ട്രാൻസ്ഫർ ഫീസ് ആണ് അവർ ബോറിസിനായി ചോദിക്കുന്നത്. അത്രയും തുക മുടക്കി താരത്തെ ആര് ടീമിലെത്തിക്കും എന്ന് കണ്ടറിയാം.