തങ്ങളുടെ ലെഫ്റ് ബാക്ക് താരം ജെറി ലാൽറിൻസുവാലയുമായുള്ള കരാർ പുതുക്കിയതായി ചെന്നൈയ്യിൻ എഫ്സി അറിയിച്ചു. ബഹു-വർഷ കരാറിൽ (Multi-year contract) ആണ് ജെറി ഒപ്പിട്ടിരിക്കുന്നത്.
തന്റെ അഞ്ചാം സീസൺ മറീന മച്ചൻസിനൊപ്പം കളിക്കാൻ തയ്യാറായ മിസോറാമിൽ നിന്നുള്ള ഇടത് ബാക്ക് ആരാധകരുടെ പ്രിയങ്കരനും ക്ലബ്ബിന്റെ അത്യന്താപേക്ഷിതമായ വ്യക്തി കൂടി ആണ്, ഇതിനകം ക്ലബ്ബിനായി 65 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2017-18 ലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീട വിജയത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.
From #SingaKutti to #Singam, @JerryRinzuala has grown leaps and bounds in Chennaiyin Blue
— Chennaiyin FC 🏆🏆 (@ChennaiyinFC) July 30, 2020
𝑨𝒏𝒅 𝒊𝒔 𝒉𝒆𝒓𝒆 𝒕𝒐 𝒔𝒕𝒂𝒚 🦁 💙#JerryStays #ChennaiyinFDFS pic.twitter.com/EqqBEjM38O
ദേശീയ ടീമിനായി 9 മത്സരങ്ങൾ കളിച്ച ജെറി തന്റെ 22-ാം ജന്മദിനത്തിൽ കരാർ പുതുക്കിയതിനെക്കുറിച്ചു സംസാരിച്ചു,”കഴിഞ്ഞ തവണ അവിസ്മരണീയമായ മറ്റൊരു സീസണിന് ശേഷം ചെന്നൈയിനിൽ എന്റെ കോൺറാക്ട് നീട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്. ക്ലബുമായുള്ള എന്റെ യാത്ര അവിശ്വസനീയമായ പഠന അനുഭവമാണ്; വർഷങ്ങളായി ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും എന്നെ ഇന്നത്തെ ഫുട്ബോൾ കളിക്കാരനാക്കി മാറ്റി.”
2019-20 സീസണിൽ 14 മത്സരങ്ങൾ കളിച്ച അദ്ദേഹം ടീമിനായി 3 തവണ അസിസ്റ്റും നേടി. ”എനിക്ക് വീണ്ടും സിഎഫ്സി ജേഴ്സി ധരിക്കാനും ഞങ്ങളുടെ വികാരാധീനരായ പിന്തുണക്കാർക്കായി പോരാട്ടം തുടരാനും കാത്തിരിക്കുകയാണ് ഞാൻ. മുന്നോട്ട് നോക്കുമ്പോൾ, ക്ലബിലെ എന്റെ അഞ്ചാം സീസൺ വാലേ വലിയ നേട്ടങ്ങൾക്ക് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ”
ഈസ്റ്റ് ബംഗാളിന് തിരിച്ചടി – ഒമിദ് സിംഗ് കളിച്ചേക്കില്ല
“ജെറി ഒരു മികച്ച പ്രതിഭയാണ്, അദ്ദേഹത്തിന്റെ ഗുണങ്ങൾ വർഷങ്ങളായി ചെന്നൈയിൻ എഫ്സിയിൽ പരിപോഷിപ്പിക്കപ്പെടുന്നു. അദ്ദേഹം കൈവരിച്ച പുരോഗതി കണ്ട് അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു, ഞങ്ങളുടെ സമീപകാല വിജയത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു ജെറി. അദ്ദേഹം കൂടുതൽ വികസിക്കുകയും ക്ലബിന്റെ അഭിലാഷങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ”ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമ വിത ദാനി പറഞ്ഞു.
അബ്ദുൽ ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും