ATK മോഹൻ ബഗാന് ബ്ലാസ്റ്റേഴ്സിന്റെ യുവതാരം നൊങ്ദംബ നവോറമിനെ എങ്ങനെയെങ്കിലും ടീമിലെത്തിക്കാനുള്ള തത്രപ്പാടിലാണ്. അതിനാൽ, ഒരു “എക്സ്ചേഞ്ച് ഓഫർ” ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ വെച്ചിരിക്കുകയാണ് ATK.
ബ്ലാസ്റ്റേഴ്സിൽ നിന്നും നൊങ്ദംബ നവോറമിനെ എടുത്തിട്ട് പകരം അവരുടെ ഡിഫെൻഡേർസ് ആയ ബോറിസ് സിങ്ങിനെയും സലാം രഞ്ജൻ സിങ്ങിനെയും അങ്ങോട്ട് നൽകാം എന്നുള്ള നിർദ്ദേശമാണ് ATK മോഹൻ ബാഗാണ് വെച്ചിരിക്കുന്നത്.
ജെറിയുമായുള്ള കരാർ പുതുക്കി ചെന്നൈയ്യിൻ എഫ്സി
ഇക്കാര്യത്തിൽ ഒരു സോഴ്സിൽ നിന്ന് ലഭിച്ചത്,”എടികെഎംബി ഈ ഓഫർ നൽകി. പക്ഷേ, കിബു വിക്യൂന ഇത് അംഗീകരിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. നൊങ്ദംബ തന്റെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണ്, അദ്ദേഹത്തെ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല.”
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ വികുനയ്ക്ക് കീഴിൽ നൊങ്ദംബ വളരെ മികച്ച കളിയാണ് പുറത്തെടുത്തത്. 2 ഗോളുകളും 5 അസിസ്റ്റുകളും ആണ് അദ്ദേഹം കഴിഞ്ഞ സീസണിൽ നേടിയത്.
മറുഭാഗത്തു, ATK മോഹൻ ബഗാൻ ഒരു ഇടതു വിങ്ങർ മാത്രമേ ഉള്ളു – മൈക്കൽ സൂസൈരാജ്. അതിനാൽ ഒരു ബാക്കപ് ഓപ്ഷനായിട്ടു നൊങ്ദംബ നവോറമിനെ ടീമിലെത്തിക്കാൻ ആവും അവർ ഉദ്ദേശിക്കുന്നത്. എന്നാൽ, ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ വിട്ടുകൊടുത്താൽ വലിയ മണ്ടത്തരം ആവും സംഭവിക്കുക.