വരാനിരിക്കുന്ന സീസണിലെ പുതിയ പരിശീലകനായി ഓവൻ കോയിലിനെ പ്രഖ്യാപിക്കാൻ ജംഷദ്‌പൂർ എഫ്‌സി ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ ചെന്നൈയ്യിൻ എഫ്‌സിയെ ഫൈനലിൽ എത്തിച്ച ശേഷം, കോയിൽ ക്ലബ്ബുമായി പിരിഞ്ഞു. രണ്ടു വർഷത്തെ കരാറിലാണ് ജംഷദ്‌പൂർ എഫ്സിയിൽ കോയിൽ എത്തുന്നത്.
മുൻ ബോൾട്ടൻ വാണ്ടറേഴ്‌സ്, ബേൺലി പരിശീലകനായ കോയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജംഷദ്‌പൂർ എഫ്‌സിയുമായി ചർച്ചയിൽ ആയിരുന്നു. അവസാനം, ക്ലബ്ബുമായി ഒരു ധാരണയിൽ എത്തിയിരിക്കുകയാണ്.
ജെറിയുമായുള്ള കരാർ പുതുക്കി ചെന്നൈയ്യിൻ എഫ്‌സി
ജംഷദ്‌പൂർ എഫ്‌സി 3 വർഷം മുമ്പാണ് ഐഎസ്എല്ലിൽ എത്തുന്നത്, ഇതുവരെ ഒരു തവണ പോലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. 3 സീസണുകളിലായി അവർക്ക് 3 കോച്ചുകൾ ഉണ്ടായിരുന്നു, അവർക്കൊന്നും മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് അവരെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ അവർ ഓവൻ കോയിലിൽ വിശ്വാസമർപ്പിക്കുകയും അദ്ദേഹത്തിന് രണ്ട് വർഷത്തെ സമയം നൽകുകയും ചെയ്തിരിക്കുകയാണ്.
ചെന്നൈയിൻ എഫ്‌സി കോയിലിനെ നിലനിർത്താൻ ആഗ്രഹിച്ചുവെങ്കിലും ഒരു വർഷത്തെ കരാർ മാത്രമേ നൽകാൻ തയ്യാറായിരുന്നുള്ളൂ, അതേസമയം കോയലിന് കൂടുതൽ കാലം ടീമിൽ തുടരണം എന്ന് ആഗ്രഹമുണ്ടായിരുന്നു, അങ്ങനെ അദ്ദേഹം ഒടുവിൽ ജംഷദ്‌പൂരിൽ ചേരുകയായിരുന്നു.
ATK മോഹൻ ബഗാന്റെ വക “എക്സ്ചേഞ്ച് ഓഫർ” – നൊങ്ദംബ നവോറമിനെ തന്നാൽ ബോറിസിനെയും സലാം സിങ്ങിനെയും തരാം
കഴിഞ്ഞ സീസണിൽ ചെന്നൈക്കുവേണ്ടി ഓവൻ കോയിൽ നടത്തിയ പ്രകടനം വേറെ ലെവൽ ആയിരുന്നു. അദ്ദേഹം വരുമ്പോൾ അവസാനസ്ഥാനത്തായിരുന്ന ക്ലബുമായി അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിച്ചു. സെമിഫൈനലിൽ അദ്ദേഹം അവരെ എത്തിക്കുകയും ടേബിൾ ടോപ്പേഴ്‌സ് ആയിരുന്ന എഫ്‌സി ഗോവയെ മുട്ടുകുത്തിക്കുകയും ചെയ്തു. പക്ഷേ, ഫൈനലിൽ എടികെക്ക് എതിരെ അവർക്ക് കീഴടങ്ങേണ്ടി വന്നു.
റാഫേൽ ക്രിവെല്ലാരോ, നെറിജസ് വാൽസ്കിസ്, അനിരുദ്ധ് ഥാപ്പ, എഡ്വിൻ വാൻസ്പോൾ എന്നിവരെ കൃത്യമായി ഉപയോഗിക്കുകയും, താഴെ തട്ടിൽ കിടന്നിരുന്ന ടീമിനെ കൊണ്ട് അത്ഭുതങ്ങൾ കാഴ്ചവെക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ ജംഷദ്‌പൂർ എഫ്‌സിക്കു നല്ലൊരു തുടക്കം ആണ് ലഭിച്ചതെങ്കിലും സ്ഥിരമായ പരിക്കുകൾ കാരണം പ്ലേയോഫിലേക്ക് യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞില്ല.ഇതുവരെ സെമിയിൽ എത്താത്തതിന്റെ കുറവ് കോയ്‌ലിന് അവസാനിപ്പിക്കാൻ കഴിയുമെന്ന് മെൻ ഓഫ് സ്റ്റീൽ പ്രതീക്ഷിക്കും. കൂടാതെ, പരിശീലകന്റെ അനുമതിയില്ലാതെ വിദേശ കളിക്കാരുമായി കരാർ ഒപ്പിടുന്നത് അവർ ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.