സഹൽ ഇനി കുറെ നാൾ ഇവിടെ ഒക്കെ തന്നെ കാണും – 2025 വരെ കരാർ പുതുക്കി

JVS
0 0
Read time:2 Minutes

പുതിയൊരു ബുധനാഴ്ച. പുതിയ പ്ലയെർ അന്നൗൺസ്‌മെന്റ്. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മിഡ്ഫീൽഡ് മാസ്ട്രോ സഹൽ അബ്ദുൾ സമദിന്റെ കരാർ 2025 വരെ നീട്ടിയതായി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടു. 2022 വരെ അദ്ദേഹത്തിന് ഇതിനകം കരാർ ഉണ്ടായിരുന്നു, ഇത് വീണ്ടും ൩ വർഷത്തേക്ക്, അതായത് 2025 വരെ നേടിയിരിക്കുകയാണ്.



കോച്ച് ഡേവിഡ് ജയിംസിന്റെ കീഴിൽ 2018-19 സീസണിൽ സഹൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്ഥിരമായിരുന്ന അദ്ദേഹം ആ സീസണിൽ ഒരു ഗോൾ നേടി. ഡ്രിബ്ലിംഗ് കഴിവുകളും വൺ ടച്ച് പാസിംഗും പലരെയും ആകർഷിച്ചു. ദേശീയ ടീമിലും ഇടം നേടിയ അദ്ദേഹം ഇപ്പോൾ ടീമിന്റെ മിഡ്ഫീൽഡിലെ ഒഴിച്ചുകൂടാൻ ആവാത്ത വ്യക്തിയാണ്. കഴിഞ്ഞ സീസണിൽ, ഈൽകോ ഷട്ടോറിയുടെ കീഴിൽ, അദ്ദേഹം അത്ര മികച പ്രകടന അല്ല കാഴ്ചവെച്ചത്, എന്നിട്ടും 2 അസിസ്റ്റുകൾ നേടാൻ കഴിഞ്ഞു. നിരവധി ഐ‌എസ്‌എൽ ക്ലബ്ബുകൾ‌ സഹലിനെ റാഞ്ചാൻ രംഗത്തുണ്ടായിരുന്നു.

ALSO READ: ഹൈദരാബാദിന് പുതിയ മുഖം – പുതിയ ലോഗോ പുറത്തിറക്കി

ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ

യുവ പ്രതിഭകളെ ഏതാനും വർഷങ്ങൾ കൂടി ടീമുമായി ബന്ധിപ്പിച്ചു, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസിന്റെയും പരിശീലകൻ കിബു വികുനയുടെയും നേതൃത്വത്തിൽ സ്ക്വാഡിനെ പുനർനിർമ്മിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ശരിയായ പാതയിലാണ്.


Click to read this news in English

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ ലീഗിലേക്ക് പുതിയ രണ്ടു ടീമുകൾ - സുദേവ എഫ്സിയും ശ്രീനിധി എഫ്സിയും

2020-21 സീസൺ മുതൽ ഡൽഹിയിൽ നിന്നുമായുള്ള സുദേവ എഫ്സിക്കും 2021-22 സീസൺ മുതൽ വിശാഖപട്ടണത്തിൽനിന്നുള്ള ശ്രീനിധി എഫ്സിക്കും ഐ ലീഗിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുകയാണ്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ബിഡ് കമ്മിറ്റിയും (bid committee of the All India Football Federation), PwCയുടെ പ്രതിനിധികളും ഒരു വീഡിയോ കോൺഫെറെൻസിലൂടെയാണ് ഈ തീരുമാനം എടുത്തത്. മൂന്നു ടീമുകളെയാണ് പരിഗണിച്ചിരുന്നത് – സുദേവയും ശ്രീനിധിയും കൂടാതെ, ഷില്ലോങ്ങിൽ നിന്നുള്ള റിൻത് എഫ്സിയും (Ryntih […]