ഇന്ത്യൻ ആരോസ് താരം 18കാരനായ ഗിവ്‌സൺ സിങ്ങിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു.
Join us in welcoming the young Manipuri midfielder to the KBFC Family! 💛#SwagathamGivson #YennumYellow pic.twitter.com/Fd6jYVXC4G
— K e r a l a B l a s t e r s F C (@KeralaBlasters) August 19, 2020
കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി എല്ലാ മത്സരങ്ങളിലും കളിയ്ക്കാൻ ഗിവ്‌സൺ സിംഗിന് സാധിച്ചു. 16 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 2 അസിസ്റ്റുകളും നേടി.
2017 U17 വേൾഡ് കപ്പ് കളിച്ച ഇന്ത്യൻ ടീമിൽ ഉൾപെട്ടില്ലായിരുന്നുവെങ്കിലും, AIFF എലൈറ്റ് അക്കാദമിയിൽ ചേരാൻ സാധിച്ചു. അതിനു ശേഷം, ഇന്ത്യൻ യുവ ടീമുകളുടെ നിറസാന്നിധ്യം ആയിരുന്നു ഗിവ്‌സൺ.
ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ
മൂന്നു വർഷത്തെ കരാറിലാണ് ഗിവ്‌സൺ ബ്ലാസ്റ്റേഴ്സിൽ എഴുന്നത്. തന്റെ പുതിയ ക്ലബിൽ ചേർന്നതിനുശേഷം അദ്ദേഹം പറഞ്ഞു, “ഞാൻ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോഴാണ് ഫുട്ബോളിനോടുള്ള എന്റെ താൽപര്യം ആരംഭിച്ചത്, വർഷങ്ങളായി അത് കെട്ടിപ്പടുക്കുകയായിരുന്നു. കായികരംഗത്തെ എന്റേത് പോലെ തുല്യമോ അതിലധികമോ അഭിനിവേശമുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
എന്റെ കരിയർ ആരംഭിച്ചതേ ഉള്ളു, എനിക്കും ടീമിനുമായി നേടാൻ എനിക്ക് വലിയ സ്വപ്നങ്ങളുണ്ട്. ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിന് ക്ലബിലെ എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്, ഒപ്പം എന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ എന്ത് വേണമെങ്കിലും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഗിവ്‌സൺ സിംഗ്