അടുത്തിടെ ഗോകുലം കേരളം തങ്ങളുടെ മുൻ മാനേജർ സാന്റിയാഗോ വരേലയുമായി വേര്പിരിഞ്ഞിരുന്നു. ഇപ്പോൾ, അദ്ദേഹത്തിന്റെ പകരക്കാരനെ അവർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറ്റാലിയൻ വിൻചെൻസൊ ആൽബർട്ടോ അന്നീസിനെ മലബേറിയൻസിന്റെ പുതിയ പരിശീലകനായി വരാനിരിക്കുന്ന സീസണിലേക്ക് നിയമിച്ചു.
Yes, he is the chosen one!
— Gokulam Kerala FC (@GokulamKeralaFC) August 19, 2020
Let's welcome Vincenzo Alberto Annese, our new gaffer from Italy. #GKFC #Malabarians pic.twitter.com/u9zYPcwnxE
ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ, വെറും അഞ്ച് വർഷം നീണ്ടുനിന്ന വളരെ ഹ്രസ്വമായ ഒരു കരിയർ ആയിരുന്നു അന്നീസിന്. സെൻട്രൽ മിഡ്ഫീൽഡറായ അദ്ദേഹം കരിയറിൽ വെറും 4 ക്ലബ്ബുകൾക്കായി കളിച്ചു. 2010ൽ 26 വയസ്സുള്ളപ്പോൾ, ഇറ്റാലിയൻ തേർഡ് ഡിവിഷൻ ക്ലബ്ബായ എസ്. ഫിഡെലിസ് ആൻഡ്രിയ 1928 ലെ യൂത്ത് ടീമിൽ ചേർന്നു. രണ്ടുവർഷം യൂത്ത് ടീമിനെ നിയന്ത്രിച്ച ശേഷം 2012ൽ സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു.
ISL 2020-21: ടീമുകളെ 3 ഗ്രൂപ്പുകളായി തിരിച്ചു, ഹോം ഗ്രൗണ്ടുകളും നൽകി
2013 ൽ ഇറ്റാലിയൻ ടീമായ ഫോഗ്ജിയ കാൽസിയോയുടെ മാനേജരായി സേവനമനുഷ്ഠിച്ചു. 2015 ൽ അദ്ദേഹം അർമേനിയ U19 ടീമിൽ ചേർന്നു. ആഫ്രിക്കയിലും ഏഷ്യയിലും പരിശീലകനായി അനുഭവമുള്ള ചെറുപ്പക്കാരനായ വ്യക്തിയാണ് ഇദ്ദേഹം. 2017ൽ വളരെ ചുരുങ്ങിയ കാലം ഘാന പ്രീമിയർ ലീഗ് ക്ലബ് ബെചെം യുണൈറ്റഡ് എഫ്‌സിയുടെ മുഖ്യ പരിശീലകനായിരുന്നു.
അടുത്തിടെ അദ്ദേഹം ബെലീസ് ദേശീയ ടീമിനെ പരിശീലിപ്പിച്ചു. അദ്ദേഹം കൈകാര്യം ചെയ്ത എല്ലാ ടീമുകളിലുമുള്ള ശരാശരി വിജയശതമാനം 47.56 ആണ്.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഇറ്റലിയിൽ നിന്നുള്ള യുവ പരിശീലകന്റെ ചുമതല ഗോകുലത്തിനു പുതിയൊരു ഉണർവ് ലഭിക്കും. മാത്രമല്ല, ഐ-ലീഗിൽ അവരുടെ കന്നി കിരീസത്തിനായി അവർ കാത്തിരിക്കുകയാണ്.