മൊഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് നേപ്പാളിൽ നിന്ന് 20കാരനായ വിംഗർ അഭിഷേക് റിജാലിനെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. അടുത്ത സീസണിലേക്കുള്ള അവരുടെ അവസാന വിദേശ കളിക്കാരനാകും റിജാൽ. മൂന്നു വർഷത്തെ കരാറിലാണ് താരം കൊൽക്കത്ത ക്ലബ്ബിൽ ചേരുന്നത്.
ചില നിബന്ധനകളോടെയാണ് അദ്ദേഹം ക്ലബുമായി കരാർ ഒപ്പിട്ടത്. അതിൽ, ക്ലബ് രണ്ടാം ഡിവിഷനിൽ നിന്ന് ടോപ്പ് ഡിവിഷനിലേക്ക് മാറുന്നില്ലെങ്കിൽ, മറ്റ് ക്ലബ്ബുകളിൽ നിന്നുള്ള ഓഫർ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയും. എപ്പോൾ വേണമെങ്കിലും ദേശീയ ടീമിലേക്ക് മടങ്ങാനും അദ്ദേഹത്തിന് കഴിയും.
മാലദ്വീപ് രണ്ടാം ഡിവിഷൻ ക്ലബായ ജെജെ സ്പോർട്സ് ക്ലബ്ബിൽ നിന്നാണ് താരം ഇന്ത്യയിൽ എത്തുന്നത്. ഇതിനു മുൻപ് പല നേപ്പാളീസ് ക്ലബ്ബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.
നേപ്പാൾ നാഷണൽ ടീമിനായി താരം നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചൈനീസ് തായ്പേയ്ക്ക് എതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഹെഡ്ഡറിലൂടെ താരം ഒരു ഗോൾ നേടിയിട്ടുമുണ്ട്.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഏഷ്യൻ പ്ലെയർ ക്വാട്ടയിലാണ് താരത്തെ ക്ലബ് സൈൻ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഇന്ത്യയിൽ മികച്ച ഒരു പ്രകടനം പുറത്തെടുക്കാൻ കഴിയുമോ എന്നത് നോക്കിക്കാണേണ്ടിയിരിക്കുന്നു. ഐ-ലീഗിലേക്ക് യോഗ്യത നേടാൻ മൊഹമ്മദൻ ശ്രമിക്കുകയാണ്, അവർ ഇതിനകം വില്ലിസ് പ്ലാസയെയും കിംഗ്സ്ലി ഒബുംനെമെയും വിദേശ കളിക്കാരായി ഒപ്പിട്ടിട്ടുണ്ട്.