കേരള ബ്ലാസ്റ്റേഴ്സിലേക്ക് മറ്റൊരു ഡിഫൻഡർ കൂടി. മണിപ്പൂരി താരം സന്ദീപ് സിങിനെ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തതായി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Welcome to the KBFC Family, Sandeep Singh! 💛
— K e r a l a B l a s t e r s F C (@KeralaBlasters) August 22, 2020
The young defender joins us for the upcoming season of the #HeroISL 💪#SwagathamSandeep #YennumYellow pic.twitter.com/vazvvHeKGv
മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരൻ ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുകയും 2014ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. അടുത്ത വർഷം പൂനെ എഫ്‌സിക്കെതിരെ ഡിഫെൻഡർ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ലാങ്‌സ്നിംഗ് എഫ്.സിയിൽ, 2018-19 ഐഎസ്‌എൽ സീസണിൽ ATK FC-യിൽ ചേരുന്നതിന് മുമ്പ് 2017-18 സീസണിൽ കളിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ (2019 -20), ട്രാവു എഫ്‌സിയ്ക്കുവേണ്ടി 8 മത്സരങ്ങളിൽ പങ്കെടുത്ത പ്രതിരോധക്കാരൻ കെബിഎഫ്‌സിയിൽ ചേരും.
“ഈ അത്യധികം ആദരിക്കപ്പെട്ട ക്ലബിന്റെ ഭാഗമാകാൻ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ പുതിയ ടീമിനെ കാണാനും വരാനിരിക്കുന്ന സീസണിൽ ഒരുമിച്ച് പ്രവർത്തിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എല്ലായ്പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് കാണിക്കുന്നത്. അത് തന്നെ നേടുന്നതിനായി ഞങ്ങളുടെ പ്രകടനങ്ങളിൽ മികവ് പുലർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന ശേഷം സന്ദീപ് സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
നിഷു കുമാർ, ദെനേചന്ദ്ര മെറ്റെയ്, ജിവ്‌സൺ സിംഗ്, ആൽബിനോ ഗോമസ് തുടങ്ങിയ പ്രഗത്ഭരായ ചില ഇന്ത്യൻ കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം സൈൻ ചെയ്തു കഴിഞ്ഞു, കൂടാതെ കഴിഞ്ഞ സീസണിൽ അവർക്ക് വേണ്ടി കളിച്ച നിരവധി കളിക്കാരുടെ കരാറുകൾ നീട്ടിയിട്ടുണ്ട്.