ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ക്ലബ് എടികെ മോഹൻ ബഗാൻ 3 വർഷത്തെ കരാറിൽ എഫ്‌സി ഗോവയിൽ നിന്ന് സ്‌ട്രൈക്കർ മൻവീർ സിങ്ങിനെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ചു. എഫ്‌സി ഗോവയ്‌ക്കൊപ്പം മൂന്ന് വർഷം ചെലവഴിച്ച ശേഷമാണ് അദ്ദേഹം പുതുതായി ലയനത്തിലൂടെ രൂപംകൊണ്ട ക്ലബിൽ ചേരുന്നത്.
മിനർവ പഞ്ചാബ് അക്കാദമിയുടെ യുവനിരയിലൂടെ കാളി പഠിച്ച മൻവീർ 2016ൽ മുഹമ്മദൻ എസ്‌സിയിൽ ചേർന്നു. അടുത്ത വർഷം തന്നെ എഫ്‌സി ഗോവയിൽ ചേരുകയും 52 മത്സരങ്ങൾ കളിക്കുകയും എല്ലാ കോമ്പറ്റിഷൻസിലുമായി ക്ലബ്ബിനായി 4 ഗോളുകൾ നേടുകയും ചെയ്തു. ഐഎസ്‌എല്ലിൽ ബെഞ്ചിൽ നിന്ന് നിർണായകമായ ചില ഗോളുകൾ ഉൾപ്പെടെ 3 ഗോളുകൾ നേടി.
റിപ്പോർട്ടുകൾ പ്രകാരം 80 ലക്ഷം ട്രാൻസ്ഫർ ഫീസ് നൽകിയാണ് താരത്തെ ക്ലബ്ബിൽ എത്തിച്ചിരിക്കുന്നത്. തന്റെ പുതിയ ക്ലബിൽ ചേർന്നതിന് ശേഷം മൻവീർ പറഞ്ഞു, ”കൊൽക്കത്തയ്ക്ക് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്, ഇവിടെ തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പച്ചയിലും മെറൂണിലും ഈ പ്രത്യേക ക്ലബ്ബിനായി മാറുന്നത് ഒരു വലിയ അംഗീകാരമായിരിക്കും, വരും വർഷങ്ങളിൽ എടികെ മോഹൻ ബഗാൻ എഫ്‌സിയെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
സ്‌ട്രൈക്കർമാരായ റോയ് കൃഷ്ണ, എഡു ഗാർസിയ, ജോബി ജസ്റ്റിൻ എന്നിവരെല്ലാം എടികെ മോഹൻ ബഗനുമായി അടുത്തിടെ കരാർ ഒപ്പിട്ടിട്ടുണ്ട്. അദ്ദേഹം സ്റ്റാർട്ടിംഗ് ലൈനപ്പിൽ പ്രവേശിക്കുമോ അതോ ബെഞ്ചിൽ ഇരിക്കുമോ എന്നത് നോക്കിക്കാണേണ്ടിരിക്കുന്നു.