2020-21 സീസൺ അവസാനിക്കുന്നതുവരെ ബ്രസീലിയൻ മിഡ്ഫീൽഡർ ജോവോ വിക്ടറിനെ ടീമിലെത്തിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ക്ലബ് ഹൈദരാബാദ് എഫ്‌സി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
ബ്രസീൽ, ഉസ്ബെക്കിസ്ഥാൻ, സൈപ്രസ് രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുണ്ട് വിക്ടറിന്. 2010ൽ സ്പെയ്നിലെ മയ്യോർകയിൽ ചേർന്നു. 5 വർഷത്തോളം അവിടെ കളിച്ചു. സൂപ്പർ താരങ്ങളായ, മെസ്സി റൊണാൾഡോ എന്നിവർക്കെതിരെ കളിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
“ഈ സീസണിന്റെ അവസാനം വരെ കരാർ ഒപ്പിടുന്ന ജോവ വിക്ടറുമായി ഹൈദരാബാദ് ചർച്ചകൾ പുരോഗമിക്കുകയാണ്. ബ്രസീലിയൻ കളിക്കാരൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട്‌ലിസ്റ്റിലുണ്ടായിരുന്നു, പക്ഷേ ഹൈദരാബാദ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് തോന്നുന്നു,” സംഭവവികാസങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഖത്തറിലെയും ഗ്രീസിലെയും രണ്ട് ഹ്രസ്വ പ്രകടനത്തിനുശേഷം, ഇപ്പോൾ ഒരു ഫ്രീ ഏജന്റാണ് ജോവ വിക്ടർ, ഹൈദരാബാദ് എഫ്‌സിയിൽ ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും. പുതിയതായി വന്ന ഐഎസ്‌എൽ ക്ലബ് അടുത്തിടെ ബുണ്ടസ്ലിഗ ഭീമന്മാരായ ബോറുസിയ ഡോർട്മുണ്ടുമായി ഒരു ബഹുവർഷ പങ്കാളിത്തം രൂപീകരിച്ചു. മാത്രമല്ല, പുതിയ ഹെഡ് കോച്ച് ആൽബർട്ട് റോക്കയുടെ കീഴിൽ ലീഗിലെ തങ്ങളുടെ രണ്ടാം സീസണിലും അവർ ഉറ്റുനോക്കുന്നു, അങ്ങനെ മികച്ച ടീമുകളോട് മത്സരിക്കാനുള്ള അവരുടെ താല്പര്യം ഇത് തെളിയിക്കുന്നു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഡിഫെൻസിവ് മിഡ്ഫീൽഡറായ ഇദ്ദേഹത്തിന് സെന്റർ ബാക്ക് ആയി കളിക്കാനാകും, ഇത് ഹൈദരാബാദ് എഫ്‌സിയ്ക്ക് നല്ല ഒരു മുതൽക്കൂട്ടാകും. ഔദ്യോഗിക വാർത്തകൾ പുറത്തുവരുന്നതുവരെ ആകാംക്ഷയോടെ കാത്തിരിക്കാം.