വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) സീസണിനായി ബ്രസീലിയൻ സൂപ്പർ താരം മാർസലീഞ്ഞോ എന്നറിയപ്പെടുന്ന മാർസെലോ ലെയ്‌റ്റെ പെരേരയെ സൈൻ ചെയ്തതായി ഒഡിഷ എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 33കാരനായ ഫോർവേഡ് ബുധനാഴ്ച ഭുവനേശ്വർ ആസ്ഥാനമായുള്ള ക്ലബ്ബിൽ ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു.
Ladies and Gentlemen, the all-time 3rd highest goalscorer in the @IndSuperLeague, Magical @marcelinholeite 🎩✨ is now a #KalingaWarrior ⚔️#ProjectMM #WelcomeMarcelinho #OdishaFC #AmaTeamAmaGame https://t.co/cRsyPNmjjN pic.twitter.com/XX5yeSOJQG
— Odisha FC (@OdishaFC) September 2, 2020
സ്പാനിഷ് ക്ലബ് അറ്റ്ലറ്റിക്കോ മാഡ്രിഡ് ബിയിൽ കരിയർ ആരംഭിച്ച മാർസലീഞ്ഞോ ബ്രസീൽ, സ്പാനിഷ്, ഗ്രീക്ക്, എമിറാറ്റി, ഇന്ത്യൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഗ്രീക്ക് ക്ലബായ സ്കോഡ സാന്തിയുമായി നൂറിലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചു.
15 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി ഡൽഹി ഡൈനാമോസിനൊപ്പം 2016 സീസണിൽ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു. പ്ലേ ഓഫിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. തുടർച്ചയായി മൂന്ന് സീസണുകളിൽ എഫ്‌സി പുണെ സിറ്റി/ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി കളിച്ച മാർസലീഞ്ഞോ ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരിൽ മൂന്നാമത്തെ കളിക്കാരനാണ്. ഇതുവരെ 63 ഐഎസ്‌എൽ മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 18 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.
സന്തോഷവാനായ മാർസലീഞ്ഞോ പറഞ്ഞു, “ഞാൻ ഈ വെല്ലുവിളിയെ സ്വീകരിക്കുന്നു. എന്റെ പുതിയ ടീം, പുതിയ കോച്ച്, ഒഡീഷ എഫ്‌സിയുടെ അതിശയകരമായ ആരാധകർ എന്നിവരുമായി നന്നായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അതിശയകരമായ ഒരു സീസൺ ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു, എനിക്ക് ഇതിനായി കാത്തിരിക്കാനാവില്ല.”
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഒരു സ്‌ട്രൈക്കറായോ വിങ്ങറായോ അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായോ കളിക്കാനുള്ള കഴിവുള്ള മാർസലീഞ്ഞോ ഏത് ടീമിനും മികച്ചൊരു മുതൽക്കൂട്ടായിരിക്കും.
Join our TELEGRAM community for getting Indian Football updates quickly.