ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്‌സി ഓസ്‌ട്രേലിയൻ വിങ്ങർ ജോയൽ കിയാനീസേയെ സൈൻ ചെയ്തതായി ഔദ്യോഗികമായി അറിയിച്ചു. ഇക്കഴിഞ്ഞ സീസണിൽ, എ-ലീഗ് ക്ലബ് പെർത്ത് ഗ്ലോറിയെ സെമിഫൈനൽ വരെയെത്തിച്ചതിനു ശേഷമാണ് താരം ഐഎസ്എൽ ഏഴാം സീസണിന് മുന്നോടിയായി ഹൈദരാബാദ് എഫ്സിയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ചേരുന്നത്.
ബ്ലാക്‌ടൗൺ എഫ്സിയിൽ കരിയർ ആരംഭിച്ച ജോയൽ, 2011ൽ എ-ലീഗ് ക്ലബ് സിഡ്നി എഫ്സിയിൽ ചേർന്നു. 2015ൽ മലേഷ്യയിൽ എത്തിയ അദ്ദേഹം, അവിടെ സബ എഫ്എ, നെഗേരി സെമ്പിലാൻ എഫ്എ എന്നെ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഒരു വർഷക്കാലയളവിൽ അദ്ദേഹം രണ്ടു ടീമുകൾക്കുംവേണ്ടി 29 മത്സരങ്ങൾ കളിക്കുകയും, 17 ഗോളുകൾ നേടുകയും ചെയ്തു. പിന്നീട്, നാല് വർഷക്കാലം അദ്ദേഹം പെർത്ത് ഗ്ലോറിയുടെ ഭാഗമായിരുന്നു. 2018-19 സീസണിലെ അവരെ ലീഗിൽ ഒന്നാമതെത്തിക്കുകയും, പ്ലേഓഫിൽ റണ്ണേഴ്‌സപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തു.
“ഹൈദരാബാദ് എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എന്റെ ടീമംഗങ്ങളെ കാണാനും ക്ലബിലെ എല്ലാവരുമായും ഒരുമിച്ച് പ്രവർത്തിക്കാനും ഞാൻ ഏറെ ആഗ്രഹിക്കുന്നു.” തന്റെ നീക്കം പൂർത്തിയാക്കിയ ശേഷം ജോയൽ കിയാനീസേ പറഞ്ഞു.“ എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങളും വളരെ പോസിറ്റീവ് ആണ്, അതിനാൽ എനിക്ക് ഇതിനകം തന്നെ സ്വാഗതം തോന്നുന്നു,” ഹൈദരാബാദിനായി സൈൻ ചെയ്ത ആദ്യത്തെ ഓസ്‌ട്രേലിയൻ താരമായ കിയാനീസേ കൂട്ടിച്ചേർത്തു.
“ഏഷ്യയിൽ കളിച്ച എന്റെ മുൻ അനുഭവം മൈതാനത്തും പുറത്തും ഉള്ള സംസ്കാരം സ്വീകരിക്കാൻ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഞാൻ ഫുട്ബോൾ ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാനും വിജയം സൃഷ്ടിക്കാൻ ടീമിനെ സഹായിക്കാനും ഉപകരിക്കും. നിലവിലെ ലോകസാഹചര്യം സൂചിപ്പിക്കുന്നത് ഗെയിമുകളിൽ ഞങ്ങൾക്ക് ആരാധകർ ഇല്ല എന്നാണു, എന്നാൽ വീട്ടിൽ നിന്ന് കാണുന്ന ആരാധകർക്ക് ആവേശഭരിതരാകാൻ ഒരു ഗ്രൂപ്പായി ഞങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്,” ഒരു വർഷത്തെ കരാർ സൈൻ ചെയ്ത കിയാനീസേ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
എ-ലീഗിലെ ഏഴ് സീസണുകളിൽ 25 ഗോളുകൾ നേടിയതിനു പുറമേ, സിഡ്നി എഫ്സി, പെർത്ത് ഗ്ലോറി എന്നിവരോടൊപ്പം എഎഫ്സി ചാമ്പ്യൻസ് ലീഗും അദ്ദേഹം കളിച്ചിട്ടുണ്ട്.
Join our TELEGRAM community for getting Indian Football updates quickly.