മുൻ മോഹൻ ബഗാൻ താരം അശുതോഷ് മേത്തയെ ടീമിലെത്തിച്ച് ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. അടുത്ത സീസണിന് മുന്നോടിയായി അനേകം ഇന്ത്യൻ താരങ്ങളെ ഇതിനകം തന്നെ നോർത്ത് ഈസ്റ്റ് ടീമിലെത്തിച്ചു കഴിഞ്ഞു.
മുംബൈ എഫ്‌സിയിലൂടെ കരിയർ തുടങ്ങിയ മേത്ത, പുണെ സിറ്റി, എടികെ, മുംബൈ സിറ്റി എന്നീ ടീമുകൾക്കായി ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2016-17 സീസണിൽ ഐസ്വാൾ എഫ്‌സിക്കുവേണ്ടി കളിക്കുമ്പോൾ ഐ-ലീഗ് കിരീടം നേടി. 2019-20 സീസണിന്റെ തുടക്കത്തിൽ എഫ്‌സി പുണെ സിറ്റിയിൽ നിന്ന് മോഹൻ ബഗാനിൽ എത്തിയ താരം, അവർക്കായി 14 മത്സരങ്ങൾ കളിക്കുകയും, ഐ-ലീഗ് കിരീടം നേടുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
മോഹൻ ബഗാൻ-ATK ലയനത്തിലൂടെ ബഗാൻ ഐഎസ്എലിൽ കടന്നതിനു ശേഷം, മേത്തയെ നിലനിർത്താൻ അവർ ശ്രമിച്ചിരുന്നുവെങ്കിലും, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഓഫർ അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ബഗാനിൽ തന്റെ പരിശീലകനായിരുന്ന കിബു വികുന, താരത്തെ ബ്ലാസ്റ്റേഴ്സിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും, ആ പൊസിഷനിൽ താരങ്ങളെ ക്ലബ് സൈൻ ചെയ്തതിനാൽ സാധിച്ചില്ല. എഫ്‌സി ഗോവയും, ഈസ്റ്റ് ബംഗാളും അശുതോഷ് മേത്തയെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
മുൻ ലിവർപൂൾ സ്റ്റാഫ് അംഗം ജെറാർഡ് നസിനെ മുഖ്യപരിശീലകനായി നിയമിച്ചതുകൊണ്ടു തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അടുത്ത സീസണിനായി നല്ല രീതിയിൽ ഒരുങ്ങുകയാണ്. പോണിഫ് വാസ്, ഗുർജിന്ദർ കുമാർ, ലാൽഖാവ്പുയിമാവിയ, റോചാർസേല, പി എം ബ്രിട്ടോ, സഞ്ജിബൻ ഘോഷ്, വി പി സുഹൈർ, മഷൂർ ഷെരീഫ് എന്നിവരുൾപ്പെടെ ചില ഇന്ത്യൻ കളിക്കാരെ അവർ സൈൻ ചെയ്തു കഴിഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.