ആരാണീ കോസ്റ്റ നമോയിനെസു? – ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് കരുതുന്ന സെന്റർ ബാക്ക്

JVS
0 0
Read time:6 Minutes

കോസ്റ്റ നമോയിനെസു – കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ഫുട്ബോളിൽ കേട്ടുകൊണ്ടിരിക്കുന്ന പേര്. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി സിംബാബ്‌വെ പ്രതിരോധക്കാരൻ ബന്ധപ്പെട്ടിരിക്കുന്നു, ഇതാണ് അതിനുള്ള കാരണം. അദ്ദേഹം ക്ലബുമായിയുള്ള ഡീൽ അംഗീകരിച്ചു എന്നും, മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കാനായി ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ ട്രാൻസ്ഫർ കാര്യം മാറ്റിവെച്ച്, നമുക്ക് കോസ്റ്റയുടെ ഫുട്ബോൾ ജീവിതത്തിലേക്ക് കടക്കാം. സിംബാബ്‌വെയിലെ ഹരാരെയിലാണ് കോസ്റ്റ ജനിച്ചത്. മാതാപിതാക്കളോടൊപ്പം നഗരത്തിലും മുത്തച്ഛനും മുത്തശ്ശിയോടുമൊപ്പം ഗ്രാമപ്രദേശത്തും വളർന്നു. മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ പഠിക്കാനുള്ള ഫീസും താമസസൗകര്യവും നൽകിയ ഒരു ക്ലബ്ബിനായി ഫുട്ബോൾ കളിക്കാൻ തുടങ്ങി.

34കാരൻ സിംബാബ്‌വെ ക്ലബ് മാസ്വിംഗോ യുണൈറ്റഡിലാണ് (Masvingo United) സീനിയർ കരിയർ ആരംഭിച്ചത്. അദ്ദേഹത്തേതിന്റെ പ്രകടനം കണ്ട ഒരു ഏജന്റ് അദ്ദേഹത്തെ പോളണ്ടിലേക്ക് അയച്ചു, അവിടെ അഞ്ചാം ഡിവിഷൻ അമേച്വർ ടീമായ KS Wisła Ustroniaka എന്ന ക്ലബ്ബിൽ ലോൺ അടിസ്ഥാനത്തിൽ ചേർന്നു. അടുത്ത വർഷം (2008), മറ്റൊരു പോളിഷ് ക്ലബ്ബായ Zagłębie Lubinൽ ലോൺ അടിസ്ഥാനത്തിൽ തന്നെ അയച്ചു. 2 വർഷത്തെ ലോൺ കാലത്തിനു ശേഷം അദ്ദേഹം ക്ലബിനായി സ്ഥിരമായി ഒപ്പുവെക്കുകയും 2013 വരെ അവിടെ തുടരുകയും ചെയ്തു. അവിടെ ആയിരിക്കുമ്പോൾ, പോളിഷ് ലീഗിലെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ലെഫ്റ്റ് ബാക്ക് ആയി അദ്ദേഹം മാറി.

2013ൽ റഷ്യ, ജർമ്മനി, തുർക്കി എന്നിവിടങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടും കോസ്റ്റ, പോളണ്ടിൽ നിന്ന് ചെക്ക് (Czech) ഫുട്ബോൾ ക്ലബ് സ്പാർട്ട പ്രാഗിൽ (Sparta Prague) ചേർന്നു. ആദ്യ സീസണിൽ തന്നെ ഫോർച്യൂണ ലീഗ് (ചെക്ക് ഫസ്റ്റ് ലീഗ്) കിരീടം നേടി, 24 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും അദ്ദേഹം സ്വന്തമാക്കി. ബ്രൂസ് ഗ്രോബെലാറിനുശേഷം യൂറോപ്യൻ ലീഗ് കിരീടം നേടുന്ന രണ്ടാമത്തെ സിംബാബ്വേൻ താരമായി, അദ്ദേഹം ചരിത്ര കുറിച്ചു.

2020 ജൂലൈയിൽ ഏഴ് വർഷത്തെ നീണ്ട സംയോജനത്തിനുശേഷം അദ്ദേഹം സ്പാർട്ട പ്രാഗ് വിട്ടു. ഒരു ക്ലബ് ലെജൻഡ് ആയി മാറിയതിനു ശേഷമാണ് അദ്ദേഹം ക്ലബ് വിട്ടത് കൂടാതെ, രണ്ട് റെക്കോർഡുകൾ സ്ഥാപിച്ചു – ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ കളിക്കാരനും, ക്യാപ്റ്റന്റെ കുപ്പായം ധരിച്ച ആദ്യ ആഫ്രിക്കനും. ഈ കാലയളവിൽ 203 മത്സരങ്ങളിൽ ക്ലബിനായി കളിച്ചു.

7 വർഷത്തെ സ്പാർട്ട ജീവിതത്തിൽ, യുവേഫ യൂറോപ്പ ലീഗിൽ യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 33 മത്സരങ്ങൾ കോസ്റ്റ കളിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടുകളിലായി സ്പാർട്ടയ്ക്കായി 7 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. അതേസമയം, തന്റെ ദേശീയ ടീമിനായി 9 മത്സരങ്ങളിൽ അദ്ദേഹം കുപ്പായമണിഞ്ഞു, അവസാനമായി തന്റെ രാജ്യത്തിനായി കളിച്ചത് 2017ൽ ടുണീഷ്യയ്‌ക്കെതിരെയായിരുന്നു. ദേശീയ ടീമിനായി അദ്ദേഹത്തിന്റെ പേരിൽ ഒരു ഗോളും ഉണ്ട്.

സ്പെയിനിലെ ബാഴ്‌സലോണ ആസ്ഥാനമായുള്ള പ്രശസ്തമായ ജോഹാൻ ക്രൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്‌പോർട്‌സ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് ഡിപ്ലോമ നേടിയ വ്യക്തി കൂടിയാണ് കോസ്റ്റ നമോയിനെസു.



കേരള ബ്ലാസ്റ്റേഴ്സുമായുള്ള ട്രാൻസ്ഫെറിലേക്ക് തിരിച്ചുവരുമ്പോൾ, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ ബോസ് കിബു വികുനയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. 2011ൽ പോളിഷ് ക്ലബ് Zagłębie Lubinൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ കിബു ക്ലബ്ബിന്റെ സഹപരിശീലകനായിരുന്നു.

ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ


ഒരു ഡിഫെൻഡറുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഉശിരൻ സെന്റർ ബാക്ക് ആണ് കോസ്റ്റ. എതിരാളികളെ ശരിയായ രീതിയിൽ മാർക്ക് ചെയ്യുകയും, അവരെ ആക്രമിക്കാൻ അവസരം നൽകാതിരിക്കാൻ ഏതറ്റം വരെയും കോസ്റ്റ പോകും. കരുത്ത്, സ്റ്റാമിന, ബാലൻസ്, എതിരാളികളേക്കാൾ ഉയരത്തിൽ ചാടി പന്ത് അടിച്ചകറ്റാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട പ്രതിരോധതാരം കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്നുള്ളത് ഉറപ്പാണ്.

Join our TELEGRAM community for getting Indian Football updates quickly.


Click to read this news in English

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്പാനിഷ് സ്‌ട്രൈക്കർ ഫ്രാൻ സാൻഡാസ ഹൈദരാബാദ് എഫ്‌സിയിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ടീമായ ഹൈദരാബാദ് എഫ്‌സി സ്പാനിഷ് ഫോർവേഡ് ഫ്രാൻസിസ്കോ സാൻ‌ഡാസയെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നതായി The Bridge റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ലാലിഗ 2 ക്ലബായ എഡി അൽകോർക്കണിലെ (AD Alcorcón) കളിക്കാരനാണ് ഇദ്ദേഹം. ഹൈദരാബാദ് ആസ്ഥാനമായുള്ള ക്ലബിനായി സ്‌ട്രൈക്കർ ഇതുവരെ സൈൻ ചെയ്തിട്ടില്ല, സൈനിങ്‌ വരും ദിവസങ്ങളിൽ പൂർത്തിയാകും, റിപ്പോർട്ടിൽ പറയുന്നു. 35കാരനായ സ്പാനിഷ് സ്‌ട്രൈക്കർ സ്പെയിനിൽ പല ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞു. കൂടാതെ, ഡന്ഡീ യുണൈറ്റഡ്, […]