നൈജീരിയൻ പ്രതിരോധ താരത്തെ സ്വന്തമാക്കി ജംഷദ്‌പൂർ എഫ്‌സി

JVS
0 0
Read time:3 Minutes

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ടീം ജംഷദ്‌പൂർ എഫ്‌സി നൈജീരിയൻ ഫുട്‌ബോൾ ടീം ഇന്റർനാഷണൽ സ്റ്റീഫൻ എസെയെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. ഇത് ക്ലബിന്റെ ആറാമത്തെ വിദേശ കളിക്കാരനും അടുത്തിടെ പ്രഖ്യാപിച്ച പീറ്റർ ഹാർട്ട്ലിക്കൊപ്പം രണ്ടാമത്തെ വിദേശ സെന്റർ ബാക്കുമാണ്.



കഴിഞ്ഞ മൂന്ന് സീസണുകളിൽ ബൾഗേറിയൻ ടോപ്പ് ഡിവിഷനിൽ ലോകോമോടിവ് പ്ലോവിഡിവിനൊപ്പം ഈ 26കാരൻ പ്രതിരോധതാരം കളിച്ചു, 2019-20 ഫുട്ബോൾ സീസണിൽ റണ്ണറപ്പായി ഫിനിഷ് ചെയ്തു. 2018-19 സീസണിൽ ലോകോമോടിവിനൊപ്പം ബൾഗേറിയൻ കപ്പ് നേടിയ അദ്ദേഹം 2019-20 യൂറോപ്പ ലീഗിൽ നാല് മത്സരങ്ങളിൽ ടീമിനെ പ്രതിനിധീകരിച്ചു. 2016ൽ നൈജീരിയൻ ദേശീയ ടീമിൽ അരങ്ങേറിയ എസെ, 13 മത്സരങ്ങളിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. 2018 ലോകകപ്പിൽ ആദ്യ 30 അംഗ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും, അവസാന 23-അംഗ ടീമിൽ ഏതാണ് കഴിഞ്ഞില്ല.

ആറടി ആറിഞ്ചുകാരൻ റൈറ്റ്-ഫൂട്ടഡ് സെന്റർ ബാക്കാണ്. പന്ത് വിതരണം ചെയ്യുമ്പോൾ പൊസിഷനിങ്ങിലും മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കുന്നതിലും ശാന്തതയിലും അദ്ദേഹം മികച്ച്‌ നിൽക്കുന്നു. സെറ്റ്പീസുകളിൽ അപകടകാരിയാണ് എന്നുള്ളത്, കഴിഞ്ഞ സീസണിൽ അദ്ദേഹം അടിച്ച മൂന്നു ഗോളുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ

ഞാൻ ഐ‌എസ്‌എല്ലിനെ അടുത്ത് പിന്തുടർന്നിരുന്നു, ഇത് ഏറ്റവും ആവേശകരവും മത്സരപരവുമായ ലീഗുകളിൽ ഒന്നാണ്. ജംഷദ്‌പൂരിലെ ആരാധകരുടെ അഭിനിവേശം ഞാൻ കണ്ടു, അതിനാൽ ഞാൻ ആവേശഭരിതനായത്, സീസൺ തുടങ്ങാൻ ഞാൻ കാത്തിരിക്കുന്നു. എന്റെ ലക്ഷ്യം ലളിതമാണ്, അത് വിജയിക്കുക എന്നതാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ക്ലബ് ചില ആവേശമുണര്‍ത്തുന്ന സൈനിംഗുകൾ നടത്തിക്കഴിഞ്ഞു, എന്റെ ടീമംഗങ്ങൾക്കൊപ്പം പ്രവർത്തിക്കാനും സീസൺ കിരീടം നേടിക്കൊണ്ട് അവസാനിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

സ്റ്റീഫൻ എസെ

ടീമിലെത്താൻ പരിശീലകൻ ഓവൻ കോയിൽ എത്രമാത്രം സ്വാധീനമായിത്തീർന്നു എന്ന് താരം പറഞ്ഞു, “എന്റെ കുട്ടിക്കാലം മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബർൺലി, ബോൾട്ടൺ വാണ്ടറേഴ്സ്, വിഗാൻ എന്നിവരോടൊപ്പമുള്ളപ്പോൾ മുതൽ ഞാൻ പിന്തുടർന്ന ഒരു മികച്ച ഫുട്ബോൾ മാനേജരാണ് ഓവൻ കോയിൽ. ഈ അവസരം ലഭിച്ചതുകൊണ്ട് തന്നെ, ഞാൻ അദ്ദേഹത്തെ ഉറ്റുനോക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വ്യക്തമാണ്, അത് എന്റെ തീരുമാനം എളുപ്പമാക്കി.”

Join our TELEGRAM community for getting Indian Football updates quickly.


Click to read this news in English

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരാണീ കോസ്റ്റ നമോയിനെസു? - ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് കരുതുന്ന സെന്റർ ബാക്ക്

കോസ്റ്റ നമോയിനെസു – കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ഫുട്ബോളിൽ കേട്ടുകൊണ്ടിരിക്കുന്ന പേര്. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി സിംബാബ്‌വെ പ്രതിരോധക്കാരൻ ബന്ധപ്പെട്ടിരിക്കുന്നു, ഇതാണ് അതിനുള്ള കാരണം. അദ്ദേഹം ക്ലബുമായിയുള്ള ഡീൽ അംഗീകരിച്ചു എന്നും, മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കാനായി ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ട്രാൻസ്ഫർ കാര്യം മാറ്റിവെച്ച്, നമുക്ക് കോസ്റ്റയുടെ ഫുട്ബോൾ ജീവിതത്തിലേക്ക് കടക്കാം. സിംബാബ്‌വെയിലെ ഹരാരെയിലാണ് […]