ഇരുപത്തിമൂന്നുകാരനായ വിങ്ങർ പ്രശാന്തിന്റെ കരാർ 2021 വരെ നീട്ടിയതായി കേരളം ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കോഴിക്കോടുകാരനായ മലയാളി താരം അടുത്ത സീസണിൽ കിബുവിന്റെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമാകും.
2008ൽ ഫുട്ബോൾ കളി തുടങ്ങിയ പ്രശാന്ത് ഡിഎസ്കെ ശിവജിയൻസ്, എഐഎഫ്എഫ് എലൈറ്റ് അക്കാഡമികളിലൂടെ വളർന്നു വന്നു. 2016ൽ ബ്ലാസ്റ്റേഴ്സിൽ എത്തി, ഒരു വർഷത്തെ ലോണിൽ ചെന്നൈ സിറ്റിയിലേക്ക് പോയി. 2017-18 സീസൺ മുതൽ ബ്ലാസ്റ്റേഴ്സ് നിരയിൽ സ്ഥിര സാന്നിധ്യമാണ് പ്രശാന്ത്.
Homeboy Prasanth Karuthadathkuni continues in yellow! 💛#YennumYellow #PrasanthStays pic.twitter.com/bD8Ptq16vn
— K e r a l a B l a s t e r s F C (@KeralaBlasters) September 12, 2020
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി പന്ത്രണ്ട് മത്സരങ്ങൾ ബൂട്ടണിഞ്ഞ താരം ഒരു അസിസ്റ്റും നേടി. അദ്ദേഹത്തിന്റെ വിങ്ങുകളിലൂടെയുള്ള വേഗതയും, ആക്രമണ മനോഭാവവും വരും സീസണിൽ ടീമിന് ഗുണം ചെയ്യും.
“എന്റെ ഫുട്ബോൾ യാത്രയിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന ഒരു ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ തുടരുവാൻ സാധിച്ചതിൽ എനിക്ക് സന്തോഷവും അഭിമാനവുമാണ്. എന്റെ പരിശീലകരും മാനേജുമെന്റും കാണിക്കുന്ന വിശ്വാസം എന്റെ കഴിവുകളിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. വരാനിരിക്കുന്ന സീസണിൽ ടീമിനായി എന്റെ 100% സമർപ്പിച്ചുകൊണ്ട് അവർ കാണിച്ച വിശ്വാസം ഫീൽഡിൽ തിരിച്ചു കാണിക്കാൻ ഞാൻ ശ്രമിക്കും. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം, എന്റെ നാടായ കേരളത്തിന്റെ ഫുട്ബോൾ കളിയോടുള്ള പാരമ്പര്യത്തിന്റെ ഭാഗമാകാൻ എനിക്ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ക്ലബുമായുള്ള കരാർ നേടിയതിനു ശേഷം പ്രശാന്ത് പറഞ്ഞു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
സഹൽ, രാഹുൽ, ഹക്കൂ, ജെസ്സെൽ അങ്ങനെ പല പ്രതിഭാശാലികളായ ഇന്ത്യൻ താരങ്ങളുടെ കരാർ കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം നീട്ടിക്കഴിഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.
Click to read this news in English