ഇന്ത്യൻ സൂപ്പ് ലീഗ് ക്ലബ് ഒഡിഷ എഫ്‌സി സ്പാനിഷ് താരം മനുവേൽ ഒൻവുവിനെ ഒരു വർഷ കരാറിൽ സൈൻ ചെയ്തതായി അറിയിച്ചു.
2019ൽ ആറാമത്തെ ഐഎസ്‌എൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ബെംഗളൂരു എഫ്‌സിയിൽ ചേർന്ന 32കാരനായ തരാം പിന്നീട് ഒഡിഷ എഫ്സിയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുവാൻ ചേർന്നു. കലിംഗ സ്റ്റേഡിയത്തിൽ 4-4 സമനിലയായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹാട്രിക്ക് ഉൾപ്പെടെ കഴിഞ്ഞ സീസണിൽ ഒഡിഷയ്ക്കായി ഏഴ് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ സ്ഥിരകരാറിൽ അദ്ദേഹം ഒരു വർഷത്തേക്ക് ഒഡിഷയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
With 7 goals in 4 games, @m_onwu45 became a fan-favorite and a dressing-room favorite last season in no time at all. ♥️
— Odisha FC (@OdishaFC) September 13, 2020
It would not be amiss to say that we are chuffed to have #SuperManuel back with us for another season 😊🔥#OdishaFC #AmaTeamAmaGame #OnwuisBack pic.twitter.com/akKP69VZtd
ബെംഗളൂരു എഫ്സിയിൽ ചേരുന്നതിനു മുൻപ് പല സ്പാനിഷ് ക്ലബ്ബുകളിലും അദ്ദേഹം ബൂട്ടണിഞ്ഞു. 2012ൽ സിഎ ഒസാസൂനയ്ക്കുവേണ്ടി ലാലിഗയിൽ അരങ്ങേറ്റം കുറിച്ചു. സ്പാനിഷ് ക്ലബ്ബുകൾക്ക് പുറമെ ജോർജിയൻ പ്രൊഫഷണൽ ക്ലബ് എഫ്‌സി ദിനാമോ ടിബിലിസിയ്ക്കുംവേണ്ടി അദ്ദേഹം പന്തുതട്ടിയിട്ടുണ്ട്.
ഒഡീഷയ്‌ക്കായി സൈൻ ചെയ്ത ശേഷം ഒൻവു പറയുകയുണ്ടായി, “മറ്റൊരു സീസൺ കൂടി ഒഡീഷ എഫ്‌സിയിൽ തിരിച്ചെത്തിയതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണിൽ ക്ലബിനെക്കുറിച്ചും ആരാധകരെക്കുറിച്ചും എനിക്ക് നല്ല കാര്യങ്ങൾ മാത്രമേ തോന്നിയുള്ളൂ, അതുകൊണ്ടു തന്നെ കോച്ച് ചോദിച്ചപ്പോൾ ഒരു സംശയവും എനിക്ക് വന്നില്ല. സീസൺ അവസാനിച്ചതിന് ശേഷം ഞാൻ ഇന്ത്യൻ കളിക്കാരുമായി സ്ഥിരം സംസാരിക്കുമായിരുന്നു, അവരെ വീണ്ടും കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല. ഈ വർഷം, ഒരു പടി കൂടി കടന്ന് ഒഡീഷ എഫ്‌സിക്കും വിശ്വസ്തരായ ആരാധകർക്കും സാധ്യമായ ഏറ്റവും മികച്ച നില കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കും.”
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
മനുവേൽ ഒൻവുവിനു പുറമെ ബ്രസീലിയൻ താരങ്ങളായ മർസെലിഞ്ഞോ, മൗറീഷ്യോ, ഓസ്‌ട്രേലിയൻ ഡിഫൻഡർ ജാക്കൻ ട്രാറ്റ് എന്നിവരെയും ഒഡിഷ ടീമിലെത്തിച്ചു കഴിഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.
Click to read this news in English