രണ്ടു ഇന്ത്യൻ ഫുൾബാക്കുകളെ ടീമിലെത്തിച്ചിരിക്കുകയാണ് രണ്ടു തവണ ഐഎസ്എൽ ജേതാക്കൾ ചെന്നൈയ്യിൻ എഫ്‌സി. ലെഫ്റ്റ് ബാക്ക് ലാൽചുവാൻമാവിയയും റൈറ്റ് ബാക്ക് റീഗൻ സിങ്ങുമാണ് ചെന്നൈയിൽ ഒരു വർഷ കരാറിൽ സൈൻ ചെയ്തിരിക്കുന്നത്.
Shoring up our defence with two additions to the #CFCKudumbam 📝
— Chennaiyin FC 🏆🏆 (@ChennaiyinFC) September 13, 2020
Vanakkam, @Chhuantea_Fanai & Reagan Singh💙#AllInForChennaiyin pic.twitter.com/KGZF27gf33
മിസോറം സ്വദേശിയായ ലാൽചുവാൻമാവിയ ഒഡിഷ എഫ്സിയിൽ നിന്നാണ് ടീമിൽ ചേരുന്നത്. മറുഭാഗത്തു, മണിപ്പൂർ സ്വദേശിയായ റീഗൻ സിംഗ് അഞ്ചു വർഷത്തെ നോർത്ത് ഈസ്റ്റ് പര്യടനത്തിന് ശേഷം ചെന്നൈയിൽ എത്തുന്നു. രണ്ടു പേരും ഐഎസ്എൽ കളിച്ചു പരിചയസമ്പന്നരാണ് എന്നുള്ളതാണ് എടുത്തു പറയേണ്ട വസ്തുത.
“സിഎഫ്‌സിയിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്, പുതിയ പരിശീലകനുമായി (സാബ ലാസ്ലോ) പ്രവർത്തിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്, ക്ലബ്ബിനായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അനുസരിവച്ചു പ്രവർത്തിക്കാൻ ശ്രമിക്കും. ഇത് ഒരു വേറിട്ട ഐഎസ്‌എൽ സീസണായിരിക്കും, കൂടാതെ ഗോവായിൽ എത്തി മറ്റു കളിക്കാരെ കാണാനും കളത്തിലിറങ്ങാനും ഞാൻ കാത്തിരിക്കുന്നു,” 31കാരൻ ലാൽചുവാൻമാവിയ പറഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.
“ഐഎസ്‌എല്ലിലെ ഏറ്റവും വിജയകരമായ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. സി.എഫ്.സി. ഒരു വലിയ ആരാധക പിന്തുണയുള്ള വിശിഷ്ടമായ ടീമാണ്; ചെന്നൈക്കായി മൂന്നാം കിരീടം നേടുവാനായി ഞാൻ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും എന്ന് ഞാൻ വാക്ക് തരുന്നു” 29കാരനായ റീഗൻ സിംഗ് പറഞ്ഞു.