അടുത്ത സീസണിലേക്ക് ആക്രമണത്തിന് മൂർച്ച കൂട്ടുവാൻ, സ്പാനിഷ് സ്‌ട്രൈക്കർ അരിഡാനെ സന്റാനയെ ടീമിലെത്തിച്ചു ഹൈദരാബാദ് എഫ്‌സി. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്സിയിൽ മിന്നും ഫോമിൽ കളിച്ച്, തന്റെ കഴിവ് തെളിയിച്ച താരമാണ് ഇദ്ദേഹം.
💥Hyderabad, say hello to your new #Number9. Bienvenido Aridane! #WelcomeAridane #HyderabadFC🟡⚫️💪🔥 pic.twitter.com/XWmHLZLvyu
— Hyderabad FC (@HydFCOfficial) September 17, 2020
ഒഡിഷ എഫ്സിക്കായ് 14 മത്സരങ്ങളിൽ നിന്നായി ഒൻപത് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. എന്നാൽ സീസൺ അവസാനിക്കുന്നതിനു മുൻപ് പരിക്കേറ്റു പുറത്തു പോകേണ്ടി വന്നു. ഡീപോർട്ടീവോ ലാ കോറൂന എന്ന ക്ലബ്ബിലൂടെ വളർന്നു വന്ന താരം, തന്റെ കരിയറിൽ കൂടുതൽ നാളുകളും സ്പാനിഷ് ഫുട്ബോളിന്റെ ഭാഗമായിരുന്നു. 2015ലാണ് ആദ്യമായി സ്പെയിനിൽ നിന്നും പുറത്തു പോവുകയും, തായ്‌ലൻഡ് ടീം ബാങ്കോക് ഗ്ലാസിന് വേണ്ടി ബൂട്ടണിയുകയും ചെയ്തു.
ഹൈദരാബാദ് എഫ്‌സിയിൽ സൈൻ ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മണോലോ മാർക്വേസിനെ സ്പെയിനിലെ സമയത്തു വെച്ച് തന്നെ എനിക്കറിയാം, അദ്ദേഹം തീർച്ചയായും മികച്ച പരിശീലകരിൽ ഒരാളാണ്. ഇന്ത്യയിൽ എത്തി എന്റെ പുതിയ ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സീസണിനായി തയ്യാറെടുക്കുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു.
അരിഡാനെ സന്റാന
“സീസണിന്റെ തുടക്കത്തിൽ തന്നെ മികച്ച സ്ഥാനങ്ങളിൽ എത്തിച്ചേരുക എന്നതാണ് എന്റെ പ്രാഥമികവും വ്യക്തിപരവുമായ ലക്ഷ്യം, തുടർന്ന് കളിക്കളത്തിൽ കഠിനാധ്വാനം ചെയ്തു വളരെയധികം ടീമിനെ സഹായിക്കുക. ഇത് ഒരു വെല്ലുവിളി നിറഞ്ഞ സീസണാണ്, എനിക്ക് ഗോളുകളിലൂടെ ടീമിനെ സഹായിക്കാൻ കഴിയുമെങ്കിൽ, അതിലും മികച്ച കാര്യം വേറെയൊന്നില്ല.” അരിഡാനെ സന്റാന പറഞ്ഞു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
പിന്നിലേക്ക് ഇറങ്ങി വന്നു ബോൾ എടുത്തു, മുന്നിലേക്ക് പോകാൻ വളരെയധികം കഴിവുള്ള സന്റാനയുടെ സൈനിങ് ഹൈദരാബാദ് എഫ്‌സിക്ക് ഗുണം ചെയ്യും. അവർ ഇതിനോടകം തന്നെ, ലൂയിസ് സാസ്ത്രേ, ജോവാ വിക്ടർ, ജോയൽ കിയാനീസേ എന്നീ വിദേശ കളിക്കാരെ ടീമിലെത്തിച്ചു കഴിഞ്ഞു. പുതിയ പരിശീലകൻ മണോലോ മാർക്വേസിന്റെ കീഴിൽ ഐഎസ്എലിൽ തങ്ങളുടെ രണ്ടാം സീസണിന് തയാറെടുക്കുകയാണ് ഹൈദരാബാദ് എഫ്‌സി.
Join our TELEGRAM community for getting Indian Football updates quickly.
Click to read this news in English