മണിപ്പൂരി വിങ്ങർ സെയ്ത്യാസെൻ സിങ്ങിന്റെ കരാർ രണ്ട് വര്ഷത്തേക്കുകൂടി നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. 2021-22 സീസൺ വരെ താരം ക്ലബ്ബിൽ തുടരും.
കഴിഞ്ഞ വർഷം ഐഎസ്എലിൽ 10 മത്സരങ്ങളിൽ പങ്കെടുത്ത സെയ്ത്യാസെൻ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചു, ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി, കഴിഞ്ഞ സീസൺ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരത, അനുഭവം, ശ്രദ്ധേയമായ വേഗത, വൺ-ഓൺ-വൺ കഴിവുകൾ എന്നിവ ക്ലബ്ബുമായുള്ള കരാർ പുതുക്കലിന് പ്രധാന കാരണങ്ങളാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ക്ലബ്ബിനോടും കായിക വിനോദത്തോടും ഉള്ള അഭിനിവേശവും ഉത്സാഹവും ഞാൻ എല്ലായ്പ്പോഴും ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്, അവരുടെ മുന്നിൽ കളിക്കുമ്പോൾ എനിക്ക് എന്റെ നാട്ടിൽ കളിക്കുന്ന അനുഭൂതിയാണ്.
സെയ്ത്യാസെൻ സിംഗ്
റോയൽ വാഹിംഗ്ഡോയിനായി കരിയർ ആരംഭിച്ച സെയ്ത്യാസെൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, സാല്ഗോക്കർ എഫ്‌സി, ഡിഎസ്കെ ശിവാജിയൻസ്, ഡൽഹി ഡയനാമോസ് എന്നീ ടീമുകൾക്കായും ബൂട്ടണിഞ്ഞു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
“കെബിഎഫ്‌സിയിൽ എന്റെ കോൺട്രാക്ട് നീട്ടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ സീസണിൽ എന്നെത്തന്നെ തെളിയിക്കാൻ ക്ലബ് എനിക്ക് അവസരം നൽകി. എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ട്, ഒപ്പം ടീമിന്റെ വിജയത്തിന് സംഭാവന നൽകാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ക്ലബ്ബുമായുള്ള കരാർ വിപുലീകരണത്തെക്കുറിച്ച് സെയ്ത്യാസെൻ സിംഗ് പറഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.