27കാരനായ ഓസ്‌ട്രേലിയൻ സെന്റർ ബാക്ക് ജെയിംസ് ഡോണക്കിയെ ടീമിലെത്തിച്ച് എഫ്‌സി ഗോവ. ലോൺ അടിസ്ഥാനത്തിലാണ് ഒരു വർഷത്തേക്ക് എ-ലീഗ് ക്ലബ് ന്യൂക്യാസൽ ജെറ്റ്‌സിൽ നിന്ന് ജെയിംസ് ഗോവയിലെത്തുന്നത്.
Presenting our new centre-back, James Donachie! 🤩
— FC Goa (@FCGoaOfficial) September 26, 2020
But you may call him, Don! 😎#ForcaGoa #CallMeDon pic.twitter.com/NKyWta8kQe
മൂന്നു പ്രാവിശ്യം എ-ലീഗ് കിരീടം നേടിയ താരമാണ് ജെയിംസ് ഡോണക്കി – ബ്രിസ്‌ബേൻ റോറിനായി 2011/12, 2013/14 സീസണുകളിലും, മെൽബൺ വിക്ടറിക്കായി 2017/18 സീസണിലും.
ആറടി അഞ്ചിച്ചുകാരൻ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അഞ്ചു സീസണുകളിൽ മത്സരിച്ച പരിചയസമ്പത്തുമായിട്ടാണ് എഫ്‌സി ഗോവയിലെത്തുന്നത്.
സൈനിങ് പൂർത്തിയാക്കിയതിനു ശേഷം ജെയിംസ് പറഞ്ഞു “ഗോവയിലേക്കും ഇന്ത്യയിലേക്കും വരുന്നതിൽ ഞാൻ പുളകിതനാണ്. ഇത് എനിക്ക് ഒരു മികച്ച അവസരവും വെല്ലുവിളിയുമായിരിക്കും. ലീഗ് ട്രോഫി നേടാൻ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും ഉയർന്ന തലത്തിൽ (AFC ചാമ്പ്യൻസ് ലീഗ്) കളിക്കുന്ന ഒരു ക്ലബിനായി ഞാൻ കളിയ്ക്കാൻ പോകുകയാണ് എന്നത് ഒരു വെല്ലുവിളിയായി ഞാൻ സ്വീകരിക്കുന്നു. ഈ നീക്കം എനിക്ക് ഉചിതമായ സമയത്ത് വന്നതാണെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യയിലേക്ക് വണ്ടി കയറി കളിക്കളത്തിലിറങ്ങാൻ എനിക്ക് കാത്തിരിക്കാനാവില്ല.”
ഓസ്‌ട്രേലിയൻ ലീഗിൽ അല്ലാതെ കെ-ലീഗ് ക്ലബായ ജിയോനം ഡ്രാഗൺസിനായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഈ സീക്കോസിന് തുടക്കത്തിൽ ന്യൂക്യാസൽ ജെറ്സിനു വേണ്ടി മൂന്ന് വർഷ കരാറിൽ ഒപ്പിട്ടതിനു ശേഷമാണ് ജെയിംസ് ലോൺ അടിസ്ഥാനത്തിൽ ഗോവയിലെത്തുന്നത്.
Join our TELEGRAM community for getting Indian Football updates quickly.