ഫുട്ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ (FSDL) സ്ഥാപകയും ചെയർപേഴ്‌സനുമായ നിത അംബാനി, ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഈസ്റ്റ് ബംഗാളിന്റെ ഉൾപെടുത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐഎസ്എലിലേക്ക് ഈസ്റ്റ് ബംഗാളിനെ സ്വാഗതം ചെയ്തു,
ശ്രീ സിമൻറ് ഈസ്റ്റ് ബംഗാൾ ഫൌണ്ടേഷൻ, ഈസ്റ്റ് ബംഗാൾ ക്ലബിലെ ഭൂരിപക്ഷം ഓഹരികൾ സ്വന്തമാക്കിയതിനെത്തുടർന്ന്, അവരുടെ വിജയകരമായ ശ്രമത്തെത്തുടർന്ന്, ലീഗിലെ പതിനൊന്നാമത്തെ ക്ലബായി ഈസ്റ്റ് ബംഗാൾ കന്നി ഹീറോ ഐഎസ്‌എൽ പ്രയാണം ആരംഭിക്കും.
“ഇത് വളരെ സന്തോഷം നിറഞ്ഞതും അഭിമാനം തോന്നുന്നതുമായ നിമിഷമാണ്, ഈസ്റ്റ് ബംഗാളിനെ അവരുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെയും ഐഎസ്എലിലേക്ക് സ്വാഗതം ചെയ്യുന്നു. രണ്ട് പാരമ്പര്യമുള്ള ക്ലബ്ബുകളെയും ഉൾപ്പെടുത്തുന്നത്, അതായത് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ (ഇപ്പോൾ എടികെ മോഹൻ ബഗാൻ) ഇന്ത്യൻ ഫുട്ബോളിന്, പ്രത്യേകിച്ച് രാജ്യത്തെ ഫുട്ബോൾ പരിസ്ഥിതി വികസനത്തിന് പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നു,” നിത അംബാനി പറഞ്ഞു.
“ഇന്ത്യയിലെ മനോഹരമായ കളിയുടെ വളർച്ചയ്ക്ക് ഈസ്റ്റ് ബംഗാൾ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തും ഇന്ത്യയിലുടനീളം ഐഎസ്‌എല്ലിന്റെ വർദ്ധിച്ചുവരുന്ന കാൽപ്പാടുകൾ, രാജ്യത്ത് മത്സരപരവും ശക്തവുമായ ഒരു ഫുട്ബോൾ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ഞങ്ങളുടെ ദൗത്യത്തിന്റെ മറ്റൊരു പടിയാണ്,” ശ്രീമതി അംബാനി കൂട്ടിച്ചേർത്തു.
Join our TELEGRAM community for getting Indian Football updates quickly.