ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2020/21 സീസണിന് മുന്നോടിയായി മുംബൈ സിറ്റി എഫ്സി പുതിയ മുഖ്യ പരിശീലകനായി സെർജിയോ ലൊബേറയെ നിയമിച്ചതായി പ്രഖ്യാപിച്ചു.
A new era begins.#WelcomeSergio 🔵 pic.twitter.com/XTrQOxciIw
— Mumbai City FC (@MumbaiCityFC) October 12, 2020
ഏകദേശം 25 വർഷക്കാലം നീണ്ടുനിന്ന കരിയറിൽ ലോകമെമ്പാടുമുള്ള ലീഗുകളിൽ പരിശീലന പരിചയമുള്ള ഒരു പരിശീനലകനാണ് സ്പാനിഷുകാരൻ സെർജിയോ ലൊബേറ. സ്പെയിൻ, മൊറോക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ ക്ലബ്ബുകലെ പരിശീലിപ്പിച്ചിട്ടുണ്ട്, കൂടാതെ 2012ൽ എഫ്സി ബാഴ്സലോണയുടെ സഹ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി എഫ്സി ഗോവയുടെ പരിശീലകനായിരുന്നു. 2019ൽ സൂപ്പർ കപ്പ് നേടി.
തന്റെ നിയമനത്തെക്കുറിച്ച് സെർജിയോ ലൊബേറ പറഞ്ഞു, “മുംബൈ സിറ്റി എഫ്സിയിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഐഎസ്എല്ലിലെ എന്റെ സമയം ഞാൻ ഇതുവരെ ആസ്വദിച്ചു, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇനിയും വളരെയധികം നേട്ടങ്ങൾ കൈവരിക്കാനുണ്ട്, അടുത്ത സീസണിൽ കളിക്കാരും പങ്കാളികളും മാനേജുമെന്റും വളരെ മത്സരപരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മുംബൈക്ക് വളരെയധികം പൊട്ടൻഷ്യൽ ഉണ്ടെന്നു ഞാൻ കരുതുന്നു, എത്രയും വേഗം കളിക്കാരുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
“എന്റെ കരിയറിന്റെ അടുത്ത അധ്യായത്തിൽ മുംബൈ സിറ്റി എഫ്സി, സിറ്റി ഫുട്ബോൾ ഗ്രൂപ്പ് എന്നിവയുമായി പ്രവർത്തിക്കാനുള്ള അവസരം ഈ റോളിന്റെ ഒരു വലിയ ആകർഷണമായിരുന്നു, മാത്രമല്ല ലോകമെമ്പാടുമുള്ള അവരുടെ എല്ലാ ക്ലബ്ബുകളിലുമുള്ള അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, അവരുടെ മനോഭാവം എന്നിവ എന്നെ ആകർഷിച്ചു”. അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഏവർക്കും അറിയാവുന്നതുപോലെ, മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്, മുംബൈ സിറ്റിയുടെ ഭൂരിപക്ഷ നിക്ഷേപവും സ്വന്തമാക്കിയിരുന്നു. മാത്രമല്ല, ലൊബേറയുടെ നിയമനം അവരെ അടുത്ത സീസണിൽ കൂടുതൽ ശക്തരാക്കിയിരിക്കുകയാണ്.
മുംബൈ സിറ്റി കോച്ചിങ് സ്റ്റാഫ്:
സെർജിയോ ലൊബേറ – മുഖ്യ പരിശീലകൻ
ജീസസ് റ്റാറ്റോ – സഹ പരിശീലകൻ
മാനുവൽ സയാബേര – ഫിറ്റ്നസ് & കണ്ടിഷനിംഗ് കോച്ച്
ജുവാൻ മരിയ ക്രൂസ് ഏരിയാസ് – ഗോൾകീപ്പിങ് പരിശീലകൻ
Join our TELEGRAM community for getting Indian Football updates quickly.