ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് മുംബൈ സിറ്റി എഫ്‌സി ലെഫ്റ് ബാക്ക് താരം മന്ദർ റാവു ദേശായിയെ സൈൻ ചെയ്തതായി ഔദ്യോഗികമായി അറിയിച്ചു. രണ്ടു വർഷ കരാറിൽ ആണ് താരം ഒപ്പിട്ടിരിക്കുന്നത്- അത് ഒരു വർഷത്തേക്കുകൂടി നീട്ടാനുള്ള ഓപ്ഷൻ കരാറിലുണ്ട്.
📢 ऐका हो ऐका! 📢
— Mumbai City FC (@MumbaiCityFC) October 14, 2020
The wait is over. Say hello to our newest Islander, @mandar17dessai! 👋#MandarZhalaMumbaikar 🔵 pic.twitter.com/ACaPu9sMN1
28കാരനായ ഗോവൻ താരം ഐഎസ്എലിൽ ആര് സീസോണുകളിലും കളിച്ച ഇന്ത്യൻ താരമാണ്. എഫ്‌സി ഗോവയ്ക്കുവേണ്ടി സൂപ്പർ കപ്പും ഐഎസ്എൽ ലീഗ് ഷീൽഡും കരസ്ഥമാക്കി. സെജിയോ ലോബേറയുടെ കീഴിൽ മുംബൈയുടെ ആദ്യത്തെ സൈനിങ് ആണിത്.
എഫ്‌സി ഗോവയ്ക്കായി എല്ലാ കോംപെറ്റീഷനിലും 100ൽ പരം മത്സരങ്ങൾ കളിക്കുകയും ആറു ഗോളുകളും 11 അസിസ്റ്റുകളും നേടുകയും ചെയ്തു. മാത്രമല്ല, ഇന്ത്യൻ ദേശിയ ടീമിനായി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
“മുംബൈ സിറ്റി എഫ്‌സി പോലുള്ള ഒരു വലിയ ക്ലബിൽ ചേർന്നതിൽ ഞാൻ സന്തുഷ്ടനാണ്, എന്റെ കരിയറിലെ തുടർന്നുള്ള വർഷങ്ങൾ മുംബൈ സിറ്റിയിൽ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുംബൈ സിറ്റിയുടെ പദ്ധതിയുടെ ഭാഗമാകുവാനുള്ള എന്റെ തീരുമാനം വളരെ എളുപ്പമായിരുന്നു, കോച്ച് ലോബേറയുമായി വീണ്ടും ഒന്നിക്കാനുള്ള അവസരം തീർച്ചയായും ഈ തീരുമാനം എടുക്കാൻ എന്നെ സഹായിച്ചു. എന്റെ പുതിയ ടീമംഗങ്ങളുമായി ചേരാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങൾക്കും ഞങ്ങളുടെ മുംബൈയിലുള്ള ആരാധകർക്കും വിജയകരമായ ഒരു വർഷമാവും ഇതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” മന്ദർ റാവു പറഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.