രണ്ടു തവണ ഐഎസ്എൽ ചാമ്പ്യന്മാരായ ചെന്നൈയ്യിൻ എഫ്സി താജിക്കിസ്ഥാൻ വിങ്ങർ ഫത്‌കുലോ ഫത്‌കുല്ലോവിനെ (Fatkhulo Fatkhulloev) സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. മുപ്പതുകാരനായ വിങ്ങർ, രണ്ടു വിങ്ങുകളിലായിട്ടും കളിക്കാൻ കഴിയുന്ന താരമാണ്. വളരെയധികം പരിചയസമ്പന്നനായ താരം, താജിക്കിസ്ഥാൻ ദേശിയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും കയ്യിലുണ്ട്.
Signed. Sealed. Delivered. 🔥
— Chennaiyin FC 🏆🏆 (@ChennaiyinFC) October 15, 2020
Say vanakkam to our newest winger and Tajikistan’s most-capped footballer, Fatkhulo Fatkhulloev! 🥳💙 #ChennaiyinFDFS #VanakkamFatkhulo pic.twitter.com/GOn2NmSUqC
എല്ലാ ടീമിലും ഒരു ഏഷ്യൻ താരം നിർബന്ധമെന്നിരിക്കെ, ചെന്നൈ ഫത്‌കുലോയെ ഏഷ്യൻ കോട്ടയിലാണ് ടീമിലെത്തിച്ചിരിക്കുന്നത്. താജിക്കിസ്ഥാൻ ദേശിയ ടീമിനായി 68 മത്സരങ്ങൾ കളിച്ച താരം, രണ്ടു തവണ ഇന്ത്യയ്‌ക്കെതിരെയും മത്സരിച്ചു,
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ക്ലബ് തലത്തിൽ, തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് താജിക് ക്ലബ് FC ഇസ്തിക്ലോലിനുവേണ്ടിയായിരുന്നു. ഈ വർഷം തുടക്കത്തിൽ, എഫ്‌കെ ഖുജോണ്ടിനായി താൻ സൈൻ ചെയ്തു. അവിടെ, നാലു ഗോളുകളും മൂന്നു അസിസ്റ്റുകളും നേടി, അവരെ ലീഗ് റണ്ണേഴ്‌സ്-അപ്പ് ആക്കി.
“ചെന്നൈയ്യിൻ എഫ്സിയെക്കുറിച്ചു ഞാൻ ധാരാളം കേട്ടിട്ടുണ്ട്, അവരുടെ മത്സരങ്ങൾ കണ്ടിട്ടുമുണ്ട്. അതിശയകരമായ ആരാധകരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് സിഎഫ്‌സി. അതിനാൽ ചെന്നൈയിൽ നിന്ന് ഓഫർ വന്നപ്പോൾ എനിക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വന്നില്ല. എന്റെ പുതിയ ടീമംഗങ്ങളെ കണ്ടുമുട്ടിയതിൽ ഞാൻ വളരെ ആവേശത്തിലാണ്, ഒപ്പം അവരുമായി ചേർന്നു നല്ല ഫുട്ബോൾ ഗെയിം കാഴ്ചവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ഐഎസ്‌എൽ കിരീടത്തിനായി മത്സരിക്കാൻ ഞങ്ങളെ സഹായിക്കും.” ഫത്‌കുലോ പറഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.