ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം, എടികെ മോഹൻ ബഗൻ മറ്റൊരു എഎഫ്‌സി കളിക്കാരനെ ഡേവിഡ് വില്യംസിന്റെ ബാക്കപ്പായി പരിഗണിക്കുന്നു. തായ്‌ലൻഡ് ഇന്റർനാഷണൽ തിട്ടിപ്പാൻ പുവാങ്ചാൻ (Thitipan Puangchan) എടികെ മോഹൻ ബഗന്റെ റഡാറിലാണ്.
പേര് : തിട്ടിപ്പാൻ പുവാങ്ചാൻ
വയസ്സ് : 26
പൊസിഷൻ : സെൻട്രൽ മിഡ്‌ഫീൽഡർ
മാർക്കറ്റ് വാല്യൂ : 3.95 കോടി
തിട്ടിപ്പാൻ നിലവിൽ ബിജി പാത്തം യുണൈറ്റഡിനായി (BG Pathum United) കളിക്കുന്നു. തായ്‌ലൻഡിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കളിക്കാരനാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ, ജെ 1-ലീഗ് ക്ലബ്ബായ ഓയിറ്റ ട്രിനിറ്റയ്ക്ക് (Oita Trinita) വേണ്ടി ഈ 26 കാരൻ മികച്ച പ്രകടന കാഴ്ച വച്ചിരുന്നു. ഈ ജനുവരിയിൽ അദ്ദേഹത്തിന്റെ നിലവിലെ ക്ലബിലേക്ക് കൂടുമാറി.
ഏറ്റവും ട്രാൻസ്ഫർ അഭ്യുഹങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ATK മോഹൻ ബഗാൻ മറ്റൊരു ഏഷ്യൻ താരത്തെ കൂടി നോട്ടമിടുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്. കുവൈറ്റ് U19 താരം ആയ തലാൽ അൽ ഖ്‌വൈസിയെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നു എന്നുള്ള അഭ്യൂഹം മെയ് മാസം മുതൽ കേൾക്കുന്നതാണ്. തിട്ടിപ്പാന് 2021 വരെ നിലവിൽ കളിക്കുന്ന ക്ലബ്ബുമായി കരാർ ഉള്ളതിനാൽ ഒരു ട്രാൻസ്ഫർ ഫീ നൽകി വേണം അദ്ദേഹത്തെ ടീമിലെത്തിക്കാൻ. എന്നാൽ ഒരു ബാക്കപ്പ് കളിക്കാരന് ട്രാൻസ്ഫർ തുക മുടക്കി ടീമിലെത്തിക്കാൻ ATK മോഹൻ ബഗാൻ തുണിയുമോ എന്നുള്ളത് സംശയമാണ്.
രസകരമായ മറ്റൊരു വസ്തുത, ബാക്കി 2 വിദേശ കളിക്കാരുടെ സ്ഥാനത്തു സ്പാനിഷ് കളിക്കാരെ വേണമെന്ന് എടികെ മോഹൻ ബഗാൻ കോച്ച് അന്റോണിയോ ഹബാസ് വ്യക്തമാക്കി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നാം കാത്തിരിക്കണം.