ATK മോഹൻ ബഗാന്റെ വക “എക്സ്ചേഞ്ച് ഓഫർ” – നൊങ്ദംബ നവോറമിനെ തന്നാൽ ബോറിസിനെയും സലാം സിങ്ങിനെയും തരാം

JVS
0 0
Read time:2 Minutes

ATK മോഹൻ ബഗാന് ബ്ലാസ്റ്റേഴ്സിന്റെ യുവതാരം നൊങ്ദംബ നവോറമിനെ എങ്ങനെയെങ്കിലും ടീമിലെത്തിക്കാനുള്ള തത്രപ്പാടിലാണ്. അതിനാൽ, ഒരു “എക്സ്ചേഞ്ച് ഓഫർ” ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ വെച്ചിരിക്കുകയാണ് ATK.

ബ്ലാസ്റ്റേഴ്സിൽ നിന്നും നൊങ്ദംബ നവോറമിനെ എടുത്തിട്ട് പകരം അവരുടെ ഡിഫെൻഡേർസ് ആയ ബോറിസ് സിങ്ങിനെയും സലാം രഞ്ജൻ സിങ്ങിനെയും അങ്ങോട്ട് നൽകാം എന്നുള്ള നിർദ്ദേശമാണ് ATK മോഹൻ ബാഗാണ് വെച്ചിരിക്കുന്നത്.

ജെറിയുമായുള്ള കരാർ പുതുക്കി ചെന്നൈയ്യിൻ എഫ്‌സി

ഇക്കാര്യത്തിൽ ഒരു സോഴ്സിൽ നിന്ന് ലഭിച്ചത്,”എ‌ടി‌കെ‌എം‌ബി ഈ ഓഫർ നൽകി. പക്ഷേ, കിബു വിക്യൂന ഇത് അംഗീകരിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. നൊങ്ദംബ തന്റെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണ്, അദ്ദേഹത്തെ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല.”

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ വികുനയ്ക്ക് കീഴിൽ നൊങ്ദംബ വളരെ മികച്ച കളിയാണ് പുറത്തെടുത്തത്. 2 ഗോളുകളും 5 അസിസ്റ്റുകളും ആണ് അദ്ദേഹം കഴിഞ്ഞ സീസണിൽ നേടിയത്.

മറുഭാഗത്തു, ATK മോഹൻ ബഗാൻ ഒരു ഇടതു വിങ്ങർ മാത്രമേ ഉള്ളു – മൈക്കൽ സൂസൈരാജ്. അതിനാൽ ഒരു ബാക്കപ് ഓപ്ഷനായിട്ടു നൊങ്ദംബ നവോറമിനെ ടീമിലെത്തിക്കാൻ ആവും അവർ ഉദ്ദേശിക്കുന്നത്. എന്നാൽ, ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ വിട്ടുകൊടുത്താൽ വലിയ മണ്ടത്തരം ആവും സംഭവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സഹലിന്റെയും രാഹുലിന്റെയും കരാർ നീട്ടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

യുവ ഇന്ത്യൻ പ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഇപ്പോഴും ഒരുപടി മുന്നിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. അങ്ങനെ അവർക്ക് കൂടുതൽ കാലത്തേക്ക് ടീമിൽ തുടരുവാനുള്ള അവസരങ്ങൾ നൽകുകയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. സെന്റർ ബാക്ക് അബ്ദുൽ ഹക്കുവിന്റെ കരാർ 2023 വരെ നീട്ടുന്നതായി അടുത്തിടെ അവർ പ്രഖ്യാപിച്ചിരുന്നു. മലയാളി പ്രതിഭകളായ സഹൽ അബ്ദുൾ സമദ്, രാഹുൽ കെപി എന്നിവരുടെ കരാർ നീട്ടാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. ജെറിയുമായുള്ള കരാർ പുതുക്കി ചെന്നൈയ്യിൻ എഫ്‌സി ആരാധകരുടെ പ്രിയങ്കരനായ സഹൽ […]