ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്‌സി ഐഎസ്‌എൽ ഏഴാം സീസണിന് മുന്നോടിയായി തങ്ങളുടെ രണ്ടാമത്തെ സൈനിംഗ് പ്രഖ്യാപിച്ചു. 26കാരനായ ആസാമീസ് വിംഗർ ഹാലിചരൻ നർസാരി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നാണ് ഹൈദരാബാദിൽ എത്തുന്നത്, 2021-22 സീസണിന്റെ അവസാനം വരെ നീളുന്ന രണ്ട് വർഷത്തെ കരാറിൽ ആണ് അദ്ദേഹത്തെ സൈൻ ചെയ്തിരിക്കുന്നത്.
🏃♂️💨💨 Join us in welcoming the Assamese speedster Halicharan Narzary who joins Hyderabad FC on a two-year deal. #HyderabadFC #WelcomeNarzary 🟡⚫️ pic.twitter.com/9P4tt7PFNv
— Hyderabad FC (@HydFCOfficial) August 13, 2020
നർസാരി ഹൈദരാബാദ് സ്ക്വാഡിന് കൂടുതൽ അനുഭവജ്ഞാനം നൽകുന്നു. ഹീറോ ഐഎസ്‌എല്ലിൽ ഇതുവരെ 59 മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ ആദ്യ മുപ്പത് സ്ഥാനങ്ങളിൽ ഇടംപിടിക്കുന്നു. 3 ഗോളുകൾ നേടിയ അദ്ദേഹം 7 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ഹൈദരാബാദിന് പുതിയ മുഖം – പുതിയ ലോഗോ പുറത്തിറക്കി
ഡെംപോ, ഇന്ത്യൻ ആരോസിനു പുറമെ ഐ-ലീഗ് ക്ലബായ ഡിഎസ്കെ ശിവാജിയൻസിനും വേണ്ടി താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഐഎസ്എല്ലിൽ എഫ്‌സി ഗോവയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച്. പിന്നീട്, നോർത്ത് ഈസ്റ്റ്, കേരളം ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചു. അഞ്ചാം സീസണിൽ ചെന്നൈയിൻ എഫ്‌സിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോയി. കഴിഞ്ഞ സീസണിൽ കേരളം ബ്ലാസ്റ്റേഴ്സിന് വേണ്ടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു.
2015 മുതൽ ഇന്ത്യൻ നാഷണൽ ടീമിന്റെ സ്ഥിര സാന്നിധ്യമാണ് നർസാരി. U19, U23 ടീമുകളിലൂടെയാണ് അദ്ദേഹം സീനിയർ ടീമിൽ എത്തുന്നത്. 2019 ൽ യുഎഇയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ മൂന്ന് ഗെയിമുകളും കളിച്ച അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി ഒരു അസിസ്റ്റും നേടി.
ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകൾ
ആൽബർട്ട് റോക്കയെ ഇന്ത്യയിൽ ആദ്യമായി വന്നതുമുതൽ കുറച്ചു കാലമായി എനിക്കറിയാം, അദ്ദേഹത്തിന്റെ തത്ത്വചിന്തയിൽ പ്രവർത്തിക്കുന്നത് എന്നെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ടീമുകൾ കാണുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു, ഇത് ക്ലബിന് ആവേശകരമായ സമയമാണെന്ന് ഞാൻ കരുതുന്നു.
ഹാലിചരൺ നർസാരി
തന്റെ പുതിയ ക്ലബിൽ ചേർന്നതിന് ശേഷം നർസാരി പറഞ്ഞു, “ഹൈദരാബാദ് എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു പുതിയ ടീമാണ്, വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ആവേശകരമായ വെല്ലുവിളിയാണ്. എന്റെ പുതിയ ടീമംഗങ്ങളുമായി ഉടൻ തന്നെ വീണ്ടും സംഘടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സാഹചര്യം മെച്ചപ്പെട്ടുകഴിഞ്ഞാൽ, ഫുട്ബോൾ കളിക്കാൻ എത്രയും വേഗം കളത്തിലിറങ്ങണം.”
New Signing for @HydFCOfficial.
— The Final Whistle (@TFW_News) August 13, 2020
Winger Halicharan Narzary joins HFC on a 2 year deal.#HyderabadFC #NewSigning #HeroISL#IndianFootball pic.twitter.com/b64xNs1Sm7
കഠിനാധ്വാനിയായ കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് ആൽബർട്ട് റോക്ക സന്തോഷം പ്രകടിപ്പിച്ചു. “നർസാരി ഒരു കഠിനാധ്വാനിയായ കളിക്കാരനാണ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ലബ്ബിനും രാജ്യത്തിനും വിലപ്പെട്ട സ്വത്താണ്. അദ്ദേഹത്തിന്റെ അനുഭവവും വർക്ക് റേറ്റും ഒപ്പം അദ്ദേഹത്തിന്റെ നൈപുണ്യവും, വിങ്ങിലും ആക്രമണത്തിലും കളിക്കാനുള്ള കഴിവ് ഈ സീസണിൽ ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് പ്രധാനമാണ്. അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, കൂടാതെ അദ്ദേഹം ഐഎസ്‌എല്ലിൽ ഞങ്ങൾക്ക് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.”
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഹൈദരാബാദിൽ, നർസറി തന്റെ ദേശീയ ടീമംഗങ്ങളുമായി ഒത്തുചേരും, ഇത് അവരുടെ കൂട്ടൊരുമയെ സഹായിക്കുമെന്നും ടീമിന് കൂടുതൽ ഗുണം ചെയ്യുമെന്നും വിശ്വസിക്കുന്നു.