ജർമ്മൻ ഫുട്ബോൾ ഭീമന്മാരായ ബോറുസിയ ഡോർട്മുണ്ട് (ബിവിബി), ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരാബാദ് എഫ്‌സി (എച്ച്എഫ്‌സി) എന്നിവർ തമ്മിലുള്ള ചരിത്രപരമായ രണ്ട് വർഷത്തെ ക്ലബ് പങ്കാളിത്തം പ്രഖ്യാപിച്ചു.
OFFICIAL! Hyderabad FC and Borussia Dortmund have entered into a historic multi-year partnership. #HyderabadFC 🟡⚫️@BVB @BlackYellow pic.twitter.com/RyfcXnh1Xq
— Hyderabad FC (@HydFCOfficial) August 16, 2020
ജർമ്മൻ ക്ലബിന്റെ നാലാമത്തെ പങ്കാളിയായിരിക്കും ഹൈദരാബാദ് ഇന്ത്യയിൽ ആദ്യത്തേതുമായിരിക്കും. തായ് പ്രീമിയർ ലീഗ് ക്ലബ് ബുരിറാം യുണൈറ്റഡ്, ഓസ്‌ട്രേലിയയുടെ എൻപിഎൽ ക്ലബ് മാർക്കോണി എഫ്‌സി, ജപ്പാനിലെ ഇവേറ്റ് ഗ്രുല്ല മോറിയോക എന്നിവരുമായി ഇവർക്ക് നിലവിൽ പങ്കാളിത്വമുണ്ട്.
ഈ പങ്കാളിത്തം ഇന്ത്യയിലെ ഫുട്ബോൾ പിന്തുണക്കാർക്ക് ഒരു സന്തോഷവാർത്ത നൽകുന്നു, കാരണം ഇത് ഇന്ത്യൻ ഫുട്ബോൾ വ്യവസ്ഥയോട്, ജർമ്മൻ ഫുട്ബോളിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നിന്റെ ദീർഘകാല പ്രതിബദ്ധത കാണിക്കുന്നു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഈ ചരിത്രപരമായ പങ്കാളിത്തത്തിന്റെ മഹത്തായ സമാരംഭം ഓഗസ്റ്റ് 20 ന് ബിവിബിയുടെ വെർച്വൽ ഏഷ്യ ടൂറിനിടെ നടക്കുകയും തത്സമയം സോഷ്യൽ മീഡിയകളിൽ സ്ട്രീം ചെയ്യുകയും ചെയ്യും.