ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ക്ലബ് ഹൈരാബാദ് എഫ്‌സി തങ്‌ബോയ് സിങ്‌തൊ, ഷമീൽ ചെമ്പകത്ത് എന്നിവരെ യഥാക്രമം സാങ്കേതിക ഡയറക്ടർ, റിസർവ് ടീം പരിശീലകനുമായി സൈൻ ചെയ്തു. പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.
ഷില്ലോംഗ് ലജോംഗ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളെ മുമ്പ് തങ്ബോയ് സിങ്‌തൊ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്‌സിക്കൊപ്പം അവരുടെ സഹപരിശീലകനായും യൂത്ത് ഡെവലപ്മെന്റ് മേധാവിയുമായിരുന്നു അദ്ദേഹം. അടുത്ത 2020/21 സീസണിൽ ഹൈദരാബാദിൽ സമാനമായ മേൽനോട്ട ചുമതലയായിരിക്കും വഹിക്കുവാൻ പോകുന്നത്.
ഹൈദരാബാദ് എഫ്സിയും ബൊറൂസിയ ഡോർട്മുണ്ടും ഇനി പങ്കാളികൾ
എ.എഫ്.സി എ ലൈസൻസ് ഹോൾഡറായ ഷമീൽ റിസർവ് ടീമിന്റെയും അണ്ടർ-15 ടീമിന്റെയും പ്രധാന പരിശീലകനെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിൽ വിജയകരമായ നേട്ടമുണ്ടായിരുന്നു. പുതിയ വെല്ലുവിളിക്കായി ഹൈദരാബാദിൽ ചേരാൻ തീരുമാനിച്ച അദ്ദേഹം ദീർഘകാല കരാർ ഒപ്പിട്ടു. റിസേർവ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിന് പുറമേ, അണ്ടർ-18 ടീമിനെയും അദ്ദേഹം കൈകാര്യം ചെയ്യും.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
കഴിഞ്ഞ സീസണിൽ ഐഎസ്‌എല്ലിൽ നിരാശാജനകമായ അരങ്ങേറ്റത്തിന് ശേഷം ഹൈദരാബാദ് ആൽബർട്ട് റോക്കയെ അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചു. ടേബിളിൽ അവസാനസ്ഥാനത്തു അവസാനിച്ച അവർക്ക് രണ്ട് മത്സരങ്ങളിൽ മാത്രമേ വിജയിക്കാനാകൂ. അടുത്ത സീസണിലേക്ക് ശക്തമായ ഒരു ടീമിനെ അണിനിരത്തുവാൻ അവർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.