നേപ്പാളീസ് റൊണാൾഡോയെ ടീമിലെത്തിച്ച് മൊഹമ്മദൻ സ്പോർട്ടിങ്

JVS
0 0
Read time:2 Minutes

മൊഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് നേപ്പാളിൽ നിന്ന് 20കാരനായ വിംഗർ അഭിഷേക് റിജാലിനെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. അടുത്ത സീസണിലേക്കുള്ള അവരുടെ അവസാന വിദേശ കളിക്കാരനാകും റിജാൽ. മൂന്നു വർഷത്തെ കരാറിലാണ് താരം കൊൽക്കത്ത ക്ലബ്ബിൽ ചേരുന്നത്.

ചില നിബന്ധനകളോടെയാണ് അദ്ദേഹം ക്ലബുമായി കരാർ ഒപ്പിട്ടത്. അതിൽ, ക്ലബ് രണ്ടാം ഡിവിഷനിൽ നിന്ന് ടോപ്പ് ഡിവിഷനിലേക്ക് മാറുന്നില്ലെങ്കിൽ, മറ്റ് ക്ലബ്ബുകളിൽ നിന്നുള്ള ഓഫർ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയും. എപ്പോൾ വേണമെങ്കിലും ദേശീയ ടീമിലേക്ക് മടങ്ങാനും അദ്ദേഹത്തിന് കഴിയും.


ഐ-ലീഗ് വാർത്തകൾ


മാലദ്വീപ് രണ്ടാം ഡിവിഷൻ ക്ലബായ ജെജെ സ്പോർട്സ് ക്ലബ്ബിൽ നിന്നാണ് താരം ഇന്ത്യയിൽ എത്തുന്നത്. ഇതിനു മുൻപ് പല നേപ്പാളീസ് ക്ലബ്ബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

നേപ്പാൾ നാഷണൽ ടീമിനായി താരം നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചൈനീസ് തായ്‌പേയ്ക്ക് എതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ ഹെഡ്ഡറിലൂടെ താരം ഒരു ഗോൾ നേടിയിട്ടുമുണ്ട്.

ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ

ഏഷ്യൻ പ്ലെയർ ക്വാട്ടയിലാണ് താരത്തെ ക്ലബ് സൈൻ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഇന്ത്യയിൽ മികച്ച ഒരു പ്രകടനം പുറത്തെടുക്കാൻ കഴിയുമോ എന്നത് നോക്കിക്കാണേണ്ടിയിരിക്കുന്നു. ഐ-ലീഗിലേക്ക് യോഗ്യത നേടാൻ മൊഹമ്മദൻ ശ്രമിക്കുകയാണ്, അവർ ഇതിനകം വില്ലിസ് പ്ലാസയെയും കിംഗ്സ്ലി ഒബുംനെമെയും വിദേശ കളിക്കാരായി ഒപ്പിട്ടിട്ടുണ്ട്.


Click to read this news in English

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെന്നൈ സിറ്റി താരം അജിത്ത് കുമാർ ബെംഗളൂരു എഫ്സിയിൽ സൈൻ ചെയ്തു

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ക്ലബ്ബായ ബെംഗളൂരു എഫ്‌സി, ഐ-ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്‌സിയിൽ നിന്ന് ലെഫ്റ്റ് ബാക്ക് അജിത്ത് കുമാർ കാമരാജിനെ 3 വർഷത്തെ കരാറിൽ വെളിപ്പെടുത്താത്ത ട്രാൻസ്ഫർ ഫീ നൽകി സൈൻ ചെയ്തതായി അറിയിച്ചു. We've got him! 💥 The Blues have paid an undisclosed transfer fee to secure the services of Chennai City FC left-back Ajith […]