എടികെ മോഹൻ ബഗാൻ തങ്ങളുടെ അടുത്ത സീസണിലേക്കുള്ള ഏഴാമത്തെ വിദേശ താരത്തെ കണ്ടെത്തി കഴിഞ്ഞു, മറ്റാരുമല്ല, ഓസ്‌ട്രേലിയക്കാരനായ ബ്രാഡ് ഇൻമാൻ. 29കാരനായ ഈ മിഡ്‌ഫീൽഡർ ഒരു വർഷത്തെ കരാറിലാവും ഇന്ത്യയിൽ എത്തുക.
എടികെഎംബിക്ക് ഇന്ത്യൻ ഇന്റർനാഷണൽ സന്ദേഷ് ജിങ്കനെ ടീമിലെത്തിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ബ്രാഡ് ഇൻമാന്റെ സൈനിങ്. “എടികെ മോഹൻ ബഗാൻ ഏഴാമത്തെ വിദേശ കളിക്കാരനുമായി ചർച്ചകൾ അവസാനിപ്പിച്ചു, പക്ഷേ സന്ദേഷ് ജിങ്കനെ ബോധ്യപ്പെടുത്താൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും.” പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് മാർക്കസ് മെർഗുൾഹാവോ ട്വീറ്റ് ചെയ്തു.
ഇംഗ്ലീഷ് ക്ലബ് ന്യൂക്യാസൽ യുണൈറ്റഡിൽ കാളി തുടങ്ങിയ ഇൻമാൻ, മറ്റു പല ഇംഗ്ലീഷ് ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസൺ തുടക്കത്തിൽ, ഓസ്‌ട്രേലിയൻ ക്ലബായ ബ്രിസ്‌ബേൻ റോറിൽ എത്തിയ താരം, അവർക്കായി 26 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും, 6 അസിസ്റ്റുകളും നേടി.
വിങ്ങുകളിലും പ്രവർത്തിക്കാൻ കഴിയുന്ന ബ്രാഡ് ഇൻമാൻ, അന്റോണിയോ ഹബാസിന്റെ ടീമിൽ ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും. എടികെഎംബിയിലേക്കുള്ള സന്ദേഷ് ജിംഗാന്റെ വരവ് പരാജയപ്പെട്ടാൽ, ക്ലബ് ഒരു ഏഷ്യൻ സെന്റർ ബാക്കിനെ തിരയും. അടുത്ത സീസണിൽ എ.എഫ്.സി കപ്പിൽ കളിക്കാൻ പോകുന്നതിനാൽ ഡേവിഡ് വില്യംസിന്റെ ബാക്കപ്പായി എ.എഫ്.സി അനുബന്ധ രാജ്യങ്ങളിൽ നിന്നുള്ള ഒരു കളിക്കാരനെ ക്ലബ് ടീമിലെത്തിക്കാനാണ് നോക്കുന്നത്.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
എന്ത് സംഭവിക്കുമെന്ന് നാം കാത്തിരിക്കണം. ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഇപ്പോൾ മോസ്റ്റ് വാണ്ടഡ് കളിക്കാരനാണ് സന്ദേഷ് ജിംഗൻ. എടികെ മോഹൻ ബഗാനൊപ്പം എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി, ബെംഗളൂരു എഫ്‌സി ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഡിഫെൻഡറെ പിന്തുടരുന്നു. ഈ സീസണിൽ ഐഎസ്‌എല്ലിലേക്ക് പ്രവേശിക്കാൻ പോകുന്ന ഈസ്റ്റ് ബംഗാളും താരത്തെ സ്വന്തമാക്കാൻ നോക്കുന്നു എന്നാണ് കിട്ടിയ റിപ്പോർട്ട്.
Join our TELEGRAM community for getting Indian Football updates quickly.