ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) വരാനിരിക്കുന്ന സീസണിലേക്ക് ബെംഗളൂരു എഫ്സിയിൽ നിന്ന് യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗില്ലിനെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ കരാറിലാണ് താരം ടീമിലെത്തിയിരിക്കുന്നതു.
A new guardian has landed 🥅
— K e r a l a B l a s t e r s F C (@KeralaBlasters) September 9, 2020
Nimble. Agile. Young. @SukhanGill01 joins the KBFC ranks! 🤩👀#YennumYellow #SwagathamPrabhsukhan pic.twitter.com/XicoPdF5Qn
പത്തൊൻപതു വയസ്സ് മാത്രം പ്രായമുള്ള ഗിൽ, ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്നു. പഞ്ചാബിലെ ലുധിയാന സ്വദേശി കൂടിയായ താരം, 2017 U17 വേൾഡ് കപ്പിൽ ഇന്ത്യയുടെ രണ്ടാം ഗോൾകീപ്പർ ആയിരുന്നു.
അതേ വർഷം തന്നെ ഇന്ത്യൻ ആരോസ് പ്രഭ്സുഖാൻ സിംഗ് ഗില്ലിനെ ടീമിലെത്തിച്ചു, ഐ-ലീഗിൽ രണ്ട് സീസണുകളിലായി മുപ്പതോളം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. പിന്നീട്, കഴിഞ്ഞ സീസൺ തുടക്കത്തിൽ ബെംഗളൂരു എഫ്സിയിൽ എത്തി. ലീഗ് എതിരാളികളായ ബംഗളുരുവിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
“എനിക്കും ടീമിനുമായി അവരുടെ ഭാവി പദ്ധതികൾ വിശദീകരിച്ചപ്പോൾ മാനേജ്മന്റ് വളരെ ആത്മാർത്ഥമായിരുന്നു. മികച്ച ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള പ്രലോഭനത്തിനൊപ്പം ഇത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് മാറാൻ എന്നെ പ്രേരിപ്പിച്ചു.” കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന ശേഷം ഗിൽ പറഞ്ഞു. “ഞാൻ എല്ലാം നൽകുമെന്നും ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം ഒരു പോരാട്ടം നടത്തുമെന്നും ആരാധകർ അറിഞ്ഞിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Join our TELEGRAM community for getting Indian Football updates quickly.