ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് രംഗപ്രവേശനം ചെയ്യാൻ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ, ഒഡിഷ എഫ്സി താരം നാരായൺ ദാസിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. ലെഫ്റ്റ് ബാക്ക് താരം കഴിഞ്ഞ സീസണിൽ ഒഡിഷയ്ക്കായി എല്ലാ മത്സരങ്ങളും ബൂട്ടണിഞ്ഞ താരം ആണ്.
പാലിയൻ ആരോസിനായി (ഇന്ത്യൻ ആരോസ്) ആദ്യ പ്രൊഫഷണൽ മത്സരം കളിച്ച താരം പിന്നീട്, ഐ-ലീഗിൽ ഡെംപോ, ഈസ്റ്റ് ബംഗാൾ എന്നിവർക്കായും കളിച്ചു. ഐഎസ്എല്ലിൽ ആദ്യ സീസൺ മുതൽ കളിച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് ദാസ്. എഫ്സി ഗോവ, പുണെ സിറ്റി, ഡൽഹി ഡയനാമോസ് (ഇപ്പോൾ ഒഡിഷ എഫ്സി) എന്നിവർക്കായി മൊത്തം 90 മത്സരങ്ങളിൽ താരം പങ്കെടുത്തു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
ഒഡിഷ എഫ്സിയുമായി കരാർ അവസാനിച്ച താരം ഇപ്പോൾ ഒരു ഫ്രീ ഏജന്റാണ്. 2015ൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിട്ടുള്ള താരം, ഇപ്പോൾ അവിടേക്ക് തന്നെ തിരിച്ചു പോകാൻ ഒരുങ്ങുകയാണ്. സൈനിങ് വരും ദിവസങ്ങളിൽ പൂർത്തിയാകും എന്നാണ് കിട്ടിയ റിപ്പോർട്ട്.
ഐ-ലീഗിൽ നിന്ന് ഐഎസ്എല്ലിലേക്ക് ചേക്കേറാൻ പോകുന്ന ഈസ്റ്റ് ബംഗാൾ തങ്ങളുടെ ടീം കൂടുതൽ ശക്തിപ്പെടുത്താൻ അനേകം ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുന്നു. കൂടാതെ വിദേശ കളിക്കാരുമായും അവരുടെ ചർച്ചകൾ പുരോഗമിക്കുന്നു. പുതിയ പരിശീലകന്റെ പേരും ഉടൻ തന്നെ അവർ പ്രഖ്യാപിക്കും.
Join our TELEGRAM community for getting Indian Football updates quickly.
Click to read this news in English