മുൻ കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ എഫ്‌സി സഹപരിശീലകൻ ആയിരുന്ന മണിപ്പൂരി സ്വദേശി താങ്‌ബോയ് സിങ്തോ ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സിയുടെ സഹപരിശീലകനും, യൂത്ത് ടീം ടെക്നിക്കൽ ഡിറക്ടറുമായി ചുമതലയേറ്റു.
🚨 OFFICIAL! @SingtoThangboi has joined Hyderabad FC as Senior team Assistant Coach and Technical Director for Youth. #WelcomeThangboi #HyderabadFC 🟡⚫️ pic.twitter.com/oDEBuvviMT
— Hyderabad FC (@HydFCOfficial) September 25, 2020
സിങ്തോ തന്റെ പരിശീലന കരിയർ തുടങ്ങുന്നത്, 2009ൽ ഷില്ലോങ് ലജോങ്ങിന് വേണ്ടിയായിരുന്നു. ലജോങ്ങിന്റെ സഹപരിശീലകനായിരുന്ന അദ്ദേഹം പിന്നീട മുഖ്യപരിശീലകനുമായി. ieselil നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായിട്ടാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കേരള ബ്ലാസ്റ്റേഴ്സിന്റെയും ഒഡിഷ എഫ്സിയുടെയും സഹപരിശീലകനായി പ്രവർത്തിച്ചു.
“ഹൈദരാബാദ് എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്, കാരണം ഇത് എനിക്ക് ശക്തമായ വെല്ലുവിളി നൽകുന്നു. ക്ലബിന്റെ കാഴ്ചപ്പാടാണ് ഈ സ്ഥാനം ഏറ്റെടുക്കാൻ എന്നെ ആകർഷിച്ചത്. ക്ലബ് ഉടമ വരുൺ ത്രിപുരനേനിക്കൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള അവസരം എനിക്ക് മറ്റൊരു പ്രധാന ഘടകമായിരുന്നു, കാരണം ഞങ്ങൾ മുമ്പ് കേരളത്തിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു പുതിയ യുഗത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്, ശക്തമായ ഒരു ഘടന കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾക്ക് ശക്തമായ പദ്ധതികളുണ്ട്,” ക്ലബ്ബിൽ ചേർന്ന ശേഷം തങ്‌ബോയ് സിങ്തോ പറഞ്ഞു.
ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തി എന്ന നിലയിൽ, തങ്‌ബോയ് ടീമിലെ ഒരു പ്രധാന വ്യക്തിയായിരിക്കും, പ്രത്യേകിച്ചും ടീമിലെ അനേകം യുവ പ്രതിഭകൾക്ക്. “ഒരു ക്ലബ് എന്ന നിലയിൽ, കഴിവുള്ള ചെറുപ്പക്കാർക്ക് അവസരങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അവരെ കണ്ടെത്തുകയും വളർത്തിക്കൊണ്ടുവരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഭാവിയിൽ ഞങ്ങളുടെ ക്ലബ്ബിന് ശക്തമായ അടിത്തറയുണ്ടാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, അത് നേടാൻ ഞങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലബ്ബിന്റെ സമഗ്രവികസനത്തിന് എന്റെ പരമാവധി ശ്രമിക്കാനും സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Join our TELEGRAM community for getting Indian Football updates quickly.