ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മറ്റൊരു താരത്തെ കൂടി ടീമിലെത്തിച്ചിരിക്കുന്നു. 26കാരനായ ഓസ്‌ട്രേലിയൻ സെന്റർ ബാക്ക് ഡിലൻ ഫോക്സിനെയാണ് ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. എ-ലീഗ് ക്ലബ് സെൻട്രൽ കോസ്റ്റ് മാറിനേഴ്‌സിൽ നിന്നാണ് താരം ഇന്ത്യയിലെത്തുന്നത്.
A League 🇦🇺 ➡️ ISL 🇮🇳
— NorthEast United FC (@NEUtdFC) October 2, 2020
Highlanders, welcome the 🦊 to the NEUFC Family! 🙌🏻 pic.twitter.com/toI5vUsHSj
നോർത്തേൺ അയർലണ്ടിൽ ജനിച്ച ഡിലൻ, ആസ്‌ട്രേലിയൻ ക്ലബ്ബുകളിൽ കളിച്ചുകൊണ്ടാണ് കരിയർ തുടങ്ങുന്നത്. വെല്ലിങ്ടൺ ഫീനിക്സിനായി മികച്ച പ്രകടനമാണ് 2017-18 സീസണിൽ താരം കാഴ്ചവെച്ചത്. ക്ലബ് അവാർഡ്‌സിൽ കളിക്കാരുടെ ഇഷ്ട കളിക്കാരനുള്ള (Player’s Player) അവാർഡ് അദ്ദേഹം നേടി. 2016ൽ വെല്ലിങ്ടൺ ഫീനിക്സ് U-23 പ്ലയെരിനുള്ള അവാർഡും താരം കരസ്ഥമാക്കി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇതിനകം തന്നെ, ഖസ്സാ കമാറ, ബെഞ്ചമിൻ ലംബോട്ട്, ലൂയിസ് മഷാഡോ എന്നീ വിദേശ താരങ്ങളെ ടീമിലെത്തിച്ചു കഴിഞ്ഞു. മാത്രമല്ല, ഫെഡറിക്കോ ഗായേഗോയെ അവർ നിലനിർത്തുകയും ചെയ്തു. പുതിയ പരിശീലകൻ ജെറാർഡ് നസ്സിനു കീഴിൽ ഗംഭീര സൈനിംഗുകളായാണ് ക്ലബ് നടത്തിവരുന്നത്.
Join our TELEGRAM community for getting Indian Football updates quickly.
Click to read this news in English