ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ടീം എഫ്‌സി ഗോവ 22കാരനായ ഫോർവേഡ് ഇഷാൻ പണ്ഡിറ്റായുടെ സൈനിങ് പൂർത്തിയാക്കി. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലും എഎഫ്‌സി ചാമ്പ്യൻസ് ലീഗിലും മത്സരിക്കുന്ന ടീമിൽ അംഗമാകാൻ പണ്ഡിറ്റ ക്ലബുമായി ഒരു വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.
Back in India! 😍🇮🇳
— FC Goa (@FCGoaOfficial) October 3, 2020
Welcome to FC Goa, Ishan! 😁
Read more: https://t.co/nmLGjgVgar#ForcaGoa #IshanArrives pic.twitter.com/DXd7RUgmlk
2016ൽ സിഡി ലെഗാനെസിന് വേണ്ടി സൈൻ ചെയ്തപ്പോൾ, ഒരു ലാലിഗ ക്ലബിന് വേണ്ടി സൈൻ ചെയ്ത ആദ്യ ഇന്ത്യൻ കളിക്കാരനായി മാറി ഇഷാൻ. ലെഗാനെസിന്റെ അണ്ടർ-19 ടീമിൽ ഇഷാൻ കളിച്ചു.
2014ൽ കൂടുതൽ മികച്ച ട്രെയിനിങ്ങും കളി പഠിക്കാനുള്ള അവസരത്തിനായും, ഇഷാൻ സ്പെയിനിലേക്ക് പറന്നു. ആദ്യ കുറച്ചു നാൾ യുഡി അൽമേരിയയുടെ (UD Almería) യൂത്ത് ടീമിൽ കളിച്ചതിനു ശേഷം സിഡി ലെഗാനെസിൽ ചേർന്നു. അവസാനമായി, 2019ൽ ലോർക്ക എഫ്‌സിക്കുവേണ്ടി (Lorca FC) ബൂട്ടുകെട്ടി.
ഈ അവസരം ലഭിച്ചതിൽ ഞാൻ ആവേശത്തിലാണ്. അവിടെ വന്ന് എനിക്ക് ചെയ്യാൻ കഴിയുന്നത് കാണിക്കാനും എഫ്‌സി ഗോവയ്ക്കായി ഗോളുകൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ലഭിച്ച കാര്യങ്ങൾ മറ്റുള്ളവരെ കാണിക്കുവാൻ ഞാൻ തയ്യാറാണ്. ഇത് വളരെയധികം അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു ടീമാണ്, മാത്രമല്ല ക്ലബ്ബിന്റെ ഫിലോസഫി എന്റേതുമായി ഒത്തുപോകുന്നതാണ്. ഞാൻ ആക്രമിച്ചു കളിക്കുന്ന കളിക്കാരനായതിനാൽ, ഇന്ത്യയിൽ ഏറ്റവും നന്നായി ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമിനായി ബൂട്ടണിയാണ് ഞാൻ ആവേശത്തിലാണ്.
ഇഷാൻ പണ്ഡിറ്റാ
“എന്നെ പിന്തുടർന്ന മറ്റ് ടീമുകളെ അപേക്ഷിച്ച് എഫ്‌സി ഗോവയ്ക്കായി ഒപ്പിടുന്നതിൽ ഞാൻ ശരിയായ തീരുമാനം എടുത്തെന്ന് എനിക്ക് തോന്നുന്നു. തീരുമാനമെടുക്കാൻ എന്നെ സഹായിക്കുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പരിശീലകൻ ജുവാൻ ഫെറാണ്ടോ ആയിരുന്നു. സ്പെയിനിൽ വെച്ച് ഞാൻ അദ്ദേഹത്തോട് വ്യക്തിപരമായി സംസാരിച്ചു, അദ്ദേഹം തന്റെ ഫുട്ബോൾ രീതിയും അദ്ദേഹം പിന്തുടരുന്ന ഫിലോസഫിയും എന്നെ അറിയിച്ചു. ഇത് എനിക്ക് പറ്റിയ ക്ലബാണെന്നു എനിക്ക് തോന്നി. കൂടാതെ, മുഴുവൻ സ്പാനിഷ് സംഘവും ഒരു വലിയ സഹായമായിരുന്നു. എനിക്ക് സ്പാനിഷ് ശൈലിയെക്കുറിച്ച് നന്നായി അറിയാം, അതുകൊണ്ടു തന്നെ എന്നെ കൂടുതൽ നന്നാക്കിയെടുക്കാം അത് സഹായിക്കും” പണ്ഡിറ്റ പറഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ