“ഇസ്മ” എന്നറിയപ്പെടുന്ന 29കാരനായ ഫോർവേഡ് ഇസ്മായേൽ ഗോൺസാൽവസിനെ ടീമിലെത്തിച്ചിരിക്കുകയാണ് ഐഎസ്എൽ ക്ലബ് ചെന്നൈയ്യിൻ എഫ്‌സി. ജാപ്പനീസ് ക്ലബ് മാറ്റ്സുമോട്ടോ യമഗയിൽ നിന്നാണ് താരം ഇന്ത്യയിലെത്തുന്നത്. മുന്നേറ്റ നിരയിൽ എവിടെയും കളിയ്ക്കാൻ കഴിയുന്ന താരത്തെ ഒരു വർഷത്തേക്കാണ് ചെന്നൈ സൈൻ ചെയ്തിരിക്കുന്നത്.
VARUGA VARUGA ISMA! 🤩
— Chennaiyin FC 🏆🏆 (@ChennaiyinFC) October 11, 2020
Get ready for pace, power and GOALS as we welcome Esmaël Gonçalves a.k.a. Isma 💙🥳 #ChennaiyinFDFS #VanakkamIsma pic.twitter.com/K1Ho8cc2gn
ഗ്വിനിയ-ബിസ്സാവു (Guinea-Bissau) എന്ന രാജ്യത്തിൽ ജനിച്ച താരം, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യത്തെ ക്ലബ്ബുകൾക്ക് വേണ്ടിയാണ് തന്റെ യൂത്ത് കരിയർ തുടങ്ങുന്നത്. മുൻ പോർച്ചുഗൽ U21 താരം കൂടിയായ ഇസ്മ, പിന്നീട്, സ്കോട്ലൻഡ്, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യത്തെ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
സൗദി അറബിയൻ ക്ലബായ അൽ-ഇട്ടിഫാക്ക് (Al-Ettifaq) എന്ന ക്ലബ്ബിലും പിന്നീട്, സ്കോട്ടിഷ് ക്ലബായ ഹാർട്സിനു വേണ്ടിയും ബൂട്ടണിഞ്ഞു. പിന്നീട് താൻ ഏഷ്യയിലെത്തുകയും, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ജപ്പാൻ എന്നിവിടങ്ങളിൽ കളിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ, താൻ ജനിച്ച രാജ്യമായ ഗ്വിനിയ-ബിസ്സാവുവിനുവേണ്ടി (Guinea-Bissau) ബൂട്ടുകെട്ടി.
“സമ്പന്നമായ സംസ്കാരവും അതിശയകരമായ ആരാധകവൃന്ദവുമുള്ള ഒരു നഗരത്തെ പ്രതിനിധീകരിക്കുന്ന ക്ലബായ ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നത് വളരെ സന്തോഷകരമാണ്. ഞങ്ങളുടെ ഹെഡ് കോച്ചുമായുള്ള (Csaba László) എന്റെ സംഭാഷണങ്ങൾ ഇതുവരെ മികച്ചതായിരുന്നു, അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കരുതിയിട്ടുള്ള പ്രോജക്റ്റിൽ ഞാൻ ശരിക്കും വിശ്വസിക്കുന്നു. എന്റെ ടീമും പരിശീലകരും എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് നിറവേറ്റാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ഞാൻ ഗോളുകളും അസിസ്റ്റുകളും എന്റെ ക്ലബ്ബിനായി നേടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” ഇസ്മ പറഞ്ഞു.
ഏറ്റവും പുതിയ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾ ഉടനടി അറിയുവാൻ
യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എന്നീ ഉയർന്ന ലീഗുകളിൽ കളിച്ച അനുഭവം എന്നിവയിലൂടെ, മുൻനിരയിലുടനീളം പ്രവർത്തിക്കുന്നതിൽ ഇസ്മയ്ക്ക് നല്ല പരിചയമുണ്ട്, 250 കരിയർ മത്സരങ്ങളിൽ 75 ഗോളുകളും 13 അസിസ്റ്റുകളും ഇസ്മ നേടിയിട്ടുണ്ട്.
Join our TELEGRAM community for getting Indian Football updates quickly.