ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ എ-ലീഗ് ക്ലബ് സിഡ്നി എഫ്സിയിൽ നിന്ന് സ്‌ട്രൈക്കർ ആദം ലെ ഫോൻഡ്രേയെ ടീമിലെത്തിച്ചതായി ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്‌സി അറിയിച്ചു.
പല ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട് ഈ മുപ്പത്തിമൂന്നുകാരൻ. റീഡിങ് എഫ്‌സി, കാർഡിഫ് സിറ്റി, ബോൾട്ടൻ വാണ്ടറേഴ്‌സ് എന്നീ ഇംഗ്ലീഷ് ടീമുകൾക്കായി കളിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണുകൾ റീഡിങ് എഫ്‌സിയ്ക്കുവേണ്ടി ആയിരുന്നു. പിന്നീട്, 2018ൽ അദ്ദേഹം, എ-ലീഗ് ക്ലബ് സിഡ്നി എഫ്സിയിൽ എത്തുന്നു, അവിടെയും ഗോളുകൾ അടിച്ചു കൂട്ടുന്നു. 67 മത്സരണങ്ങളിൽ നിന്ന് 45 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം ഓസ്‌ട്രേലിയയിൽ നേടി.
അഭിമുഖം – കളിക്കാരുടെ ശൈലിയുമായി പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനമാണ്: മനോലോ മാർക്വേസ്
കരിയറിലെ 228 ഗോളുകൾ കൊണ്ട്, അദ്ദേഹം 21ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കളിക്കാരിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ചവരുടെ ലിസ്റ്റിൽ ആറാമതാണ്.
ഇത് എന്റെ ഫുട്ബോൾ യാത്രയിലെ ഒരു പുതിയ അധ്യായമാണ്. ലോകത്തെ അതിവേഗം വളരുന്ന ഡിവിഷനുകളിലൊന്നാണ് ഐഎസ്‌എൽ. ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിലും ഒരു പ്രമുഖ ക്ലബ്ബാകാനുള്ള കാഴ്ചപ്പാടും ആഗ്രഹവും മുംബൈ സിറ്റിക്കുണ്ട്.
ആദം ലെ ഫോൻഡ്രേ
“ഞങ്ങൾക്ക് വളരെ ശക്തമായ ഒരു സ്ക്വാഡുണ്ട്, കൂടാതെ ക്ലബിലെ മികച്ച ഇന്ത്യൻ പ്രതിഭകളിൽ ചിലരുമുണ്ട്. ഞങ്ങളുടെ പരിശീലകനായ സെർജിയോ ലോബേറയ്ക്ക് ശരിയായ കാഴ്ചപ്പാടും ശരിയായ പദ്ധതിയും ഉണ്ട്. വ്യക്തിപരമായി, ഇത് എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്. നന്നായി ചെയ്യാനുള്ള സമ്മർദ്ദം എല്ലായ്പ്പോഴും ഉണ്ട്, ഞാൻ അതിന് തയ്യാറാണ്. എനിക്ക് കൂടുതൽ ഗോളുകൾ അടിച്ച്, സീസണിലുടനീളം സന്തോഷിക്കാൻ മതിയായ കാരണങ്ങൾ എനിക്കും ടീമിനെ സഹായിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ആദം ലെ ഫോണ്ട്രെ പറഞ്ഞു.
Join our TELEGRAM community for getting Indian Football updates quickly.